ചാരം മൂടുന്നതും ചാരം വിതറുന്നതും

0

ചരിത്ര സത്യങ്ങൾ ചാരം മൂടുന്നതും ചാരം വിതറുന്നതും

PART – 1

സുഹൃത്തായ ഒരു യുവ വൈദീകൻ പങ്കുവെച്ച അനുഭവമാണ് ഈ അന്വേഷണങ്ങൾക്ക് നിമിത്തമായത്. വേദി :- യാക്കോബായ ക്നാനായ വിഭാഗത്തിലെ സണ്ടേസ്കൂൾ കുഞ്ഞുങ്ങൾക്കായി നടക്കുന്ന ക്വിസ് മത്സരം.
ക്നാനായ സഭയിലെ മെത്രാപ്പോലീത്തമാരും അനേകം വൈദിക ശ്രെഷ്ടരും ഉൾപ്പെടുന്ന സദസ്സ് .

ക്വിസ് മാസ്റ്റർ സഭയിലെ മൺമറഞ്ഞ പിതാക്കൻമാരെക്കുറിച്ച് ചോദ്യം ചോദിച്ചപ്പോൾ ക്നാനായ സഭയിലെ രണ്ടാമത്തെ മെത്രാപ്പോലീത്ത തോമസ് മാർ ദിയോസ്കോറസ് ആണെന്നും എന്നാൽ അഭ്ദേഹം പിന്നീട് കത്തോലിക്കാ സഭയിലേക്കു ചേർന്നുവെന്നും കുഞ്ഞുങ്ങൾ വളരെ കൃത്യമായി ഉത്തരം നൽകി.

അച്ചൻ പറഞ്ഞ അനുഭവത്തിന്റെ ചുവടുപിടിച്ച് internet-ൽ ലഭ്യമായ രേഖകൾ പരതി. ലഭ്യമായ രേഖകൾ ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആശ്ചര്യം ഉളവാക്കുന്നതാണ് . Christian-Knanaya Jacobite – Universal Syrian Orthodox Church എന്ന fb പേജിലും knanaya.us എന്ന വെബ് സൈറ്റിലും രണ്ടാമത്തെ മെത്രാപ്പോലീത്ത എന്നു തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. നൽകിയിരിക്കുന്ന വിശേഷണങ്ങൾ Pious & dedicated.തിരുമേനിയുടെ കാലത്തുണ്ടായ നന്മകളും അക്കമിട്ട് നിരത്തുന്നു.

നന്മകളെ കൈമോശം വരുത്താതെ,പൂർവ്വികരെ അപകീർത്തിപ്പെടുത്താതെ പുത്തൻ തലമുറയ്ക്ക് പകർന്നു നൽകുന്ന ക്നാനായ സഭാ നേതൃത്വത്തെ അഭിനന്ദിക്കുന്നു.
എന്നാൽ സമയവും സന്ദർഭവും അനുസരിച്ചു സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി സഭയിലെ മണ്മറഞ്ഞ ശ്രെഷ്ടന്മാരുടെ ജീവിതം പോലും വളച്ചുഒടിച്ചു വികല്പമാക്കുന്നവരെയും സത്യങ്ങളെ തമസ്കരിക്കുക്കയും അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും വർണ ചാർത്തുകൾ നൽകി സത്യമെന്ന് അവതരിപ്പിക്കുന്നവരെയും നമുക്ക് കാണാൻ കഴിയും,അതും നമ്മൾ തിരിച്ചു അറിയേണ്ടിയിരിക്കുന്നു.

തോമസ് മാർ ദിയോസ്കോറസ് മെത്രാപ്പോലീത്ത: -‘ചിങ്ങവനത്തെ പ്രശസ്തമായ തേർവ്വാലടി കുടുംബത്തിൽ കുരുവിളയുടെയും നൈത്തിയമ്മയുടെയും രണ്ടാമത്തെ മകനായി തോമസ് മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത (ടി.കെ. തോമസ് ) ജനിച്ചു. പള്ളം CMS സ്കൂളിലും കോട്ടയം CMS കോളേജിലും പഠനം പൂർത്തിയാക്കിയ അദ് ദേഹം പതിനെട്ടാം വയസ്സിൽ പുണ്യപുരുഷനായ പരുമല തിരുമേനിയിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. ഇടവഴിക്കൽ മാർ സേവേറിയോസ് മെത്രാപ്പോലീത്തയാണ് കശ്ശീശാ പട്ടം നൽകിയത്. 1926-ൽ ജറുസലേമിൽ വെച്ച് യാക്കോബായ സഭയുടെ പരമാധ്യ്ക്ഷൻ ഇഗ്നാത്തിയോസ് ഏലീയാസ് പാത്രീയർക്കീസ് മെത്രാഭിഷേകം നടത്തി.സഭയുടെ നേതൃനിരയിൽ അതിശ്രേഷ്ഠമായ ശുശ്രൂഷ തിരുമനസ്സ് നടത്തി. റാന്നി MS ഹൈസ്കൂളും മാർ അപ്രേം സെമിനാരിയും കുറിച്ചിയിലെ വനിതാ മന്ദിരവുമെല്ലാം പിതാവിന്റെ പ്രവർത്തനങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങളാണ്.കാതോലികവും ശ്ളൈ ഹീകവും ഏകവും വിശുദ്ധമായ സത്യ സഭ കത്തോലിക്കാ സഭയാണെന്ന് തന്റെ പഠനങ്ങളിലൂടെ തിരിച്ചറിഞ തിരുമേനി 1939 നവംബർ 12ന് തിരുവനന്തപുരം ആർച്ച് ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ നാന്നിദ്ധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും കത്തോലിക്കാ സഭയിൽ പ്രവേശിച്ചു.1943 ഫെബ്രുവരി 21, കൊഹനെ ഞായർ ദിവസം പിതാവ് സ്വർഗ്ഗീയ സമ്മാനത്തിനായി യാത്രയായി.മലങ്കര കത്തോലിക്കാ സഭയിൽ നിന്ന് സ്വർഗ്ഗീയ സമ്മാനത്തിന്നായി യാത്രയായ ആദ്യ ഇടയശ്രേഷ്ഠനെ ഫെബ്രുവരി 22-നു തിരുമൂലപുരം ബഥനി ചാപ്പലിൽ സംസ്കരിച്ചു.
എല്ലാവർഷവും ഫെബ്രുവരി 22-ന് അഭിവന്ദ്യ പിതാവിന്റെ ശ്രാദ്ധ തിരുന്നാൾ തിരുമൂലപുരം ദേവാലയത്തിൽ ആചരിക്കുന്നു.
വിശദ്ധനും പുണ്യവാനും സ്ഥാനമാനങ്ങളേക്കാൾ സത്യത്തിനു വിലകല്പിച്ചവനും സാത്വികനും തനിക്ക് പിതൃസ്വത്തായി ലഭിച്ചത് പോലും സഭയുടെ വളർച്ചക്ക് വേണ്ടി ചെലവഴിച്ചവനുമായ പിതാവിന്റെ പാവന പാതയെ നമുക്ക് പിൻതുടരാം.

 

കൂടുതൽ പഠനങ്ങൾക്ക് –

ക്നാനായ മെത്രാപ്പോലീത്ത തോമ്മാ മാർ ദിയസ്കോറസ് തിരുമേനിയും പുനരൈക്യപ്രസ്ഥാനവും
ഫാ.സ്റ്റീഫൻ പ്ലാത്തോട്ടത്തിൽ
ബഥനി പബ്ലിക്കേഷൻസ്
കോട്ടയം