മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് വീണ്ടും അഭിമാന നിമിഷങ്ങൾ.

0

 

തിരുവനന്തപുരം പാറശാല കേന്ദ്രമാക്കി പുതിയ ഭദ്രാസനം-ബിഷപ് ഡോ തോമസ് മാർ യൗസേബിയൂസ് പ്രഥമ മെത്രാപ്പോലീത്ത, ബിഷപ് ഡോ ഫീലിപ്പോസ് മാർ സ്തേഫാനോസ് അമേരിക്കൻ ഭദ്രാസനത്തിന്റെ പുതിയ അദ്ധ്യക്ഷൻ, റവ.ഡോ ജോർജ്ജ് കാലായിൽ കർണ്ണാടക പുത്തൂർ ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്ത, റവ.ഡോ.ജോൺ കൊച്ചുതുണ്ടിൽ കൂരിയ ബിഷപും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പോസ്തോലിക വിസിറ്റേറ്ററും…. ഫ്രാൻസിസ് മാർപാപ്പായുടെ നിയമന കല്പന തിരുവനന്തപുരത്ത് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് അറിയിച്ചത്.ഇതോടെ മലങ്കര കത്തോലിക്കാ സഭക്ക് 11 ഭദ്രാസനങ്ങളും ഒരു എക്സാർക്കേറ്റുമായി….