ഏഷ്യൻ കാത്തലിക് യൂത്ത് സമ്മേളനത്തിലെ മലങ്കരയുടെ സാന്നിദ്ധ്യം

0

ഏഷ്യയിലെ കത്തോലിക്ക യുവജന സമ്മേളനം ഇന്തോനേഷ്യയിൽ നടത്തപ്പെട്ടു. അടുത്ത 8 -)മത് ഏഷ്യൻ കാത്തലിക് യൂത്ത് സമ്മേളനം 2020 ൽ ഇന്ത്യയാണ് ആതിഥേയത്വം അരുളുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കത്തോലിക്ക യുവജനങ്ങളുടെ സമ്മേളനത്തിൽ മലങ്കരയെ പ്രതിനിധീകരിച്ച് മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് ജോബിൻ ഈനോസ് പങ്കെടുത്തു. ഏഷ്യൻ യൂത്ത് സമ്മേളനത്തിൽ മലങ്കരയുടെ ശബ്ദമായ ജോബിൻ ഈനോസിനെ MCYM സഭാതല സമിതി പ്രത്യേകം പ്രശംസിച്ചു. തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിൽ സഭക്കും പ്രസ്ഥാനത്തിനും വേണ്ടി സമയം കണ്ടെത്തുന്ന ജോബിനെ പോലുള്ള യുവ നേതാക്കളുടെ പ്രവർത്തനം മറ്റു യുവജങ്ങൾക്കും മാതൃക ആകട്ടെ.