മലങ്കര കത്തോലിക്ക സഭയ്ക്ക് അഭിമാന നിമിഷം

0

മലങ്കര കത്തോലിക്ക സഭാംഗവും പട്ടം സെന്റ് മേരീസ് കത്തീഡ്രൽ അംഗവുമായ ഡോ.കെ.എം.എബ്രഹാം കേരള സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകും.
ധനവകുപ്പിൽ ആറ് വർഷമായി അഡീഷനൽ ചീഫ് സെക്രട്ടറി, മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനാണ്. സെബിയിൽ മെമ്പർ ആയിരിക്കുമ്പോൾ സഹാറ ഗ്രൂപ്പ് നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ പുറം ലോകത്ത് എത്തിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചു.എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൻമാർക്കും സത്യസന്ധനായ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇദ്ദേഹം സ്വീകാര്യൻ ആയിരുന്നു. ജോൺ മത്തായി, ലിസി ജേക്കബ് എന്നീ മുൻ ചീഫ് സെക്രട്ടറിമാർക്ക് ശേഷം മലങ്കര കത്തോലിക്ക സഭയിൽ നിന്നുള്ള മൂന്നാമത്തെ ചീഫ് സെക്രട്ടറിയാണ്. മാവേലിക്കര രൂപതയിലെ കൊല്ലം കടപ്പാക്കട ദേവാലയമാണ് അദ്ദേഹത്തിന്റെ മാതൃ ഇടവക.