മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരംഭം 1930 ലോ അതോ AD 52 ലോ ?

0

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 87ആമത് വാർഷികം അല്ല ഈ ദിവസങ്ങളിൽ നടക്കുന്നത്.

*മോർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ നടന്ന പുനരൈക്യത്തിന്റെ 87 ആം വാർഷികം ആണ്.*

1653 യിൽ നടന്ന കൂനൻ കുരിശ് സത്യത്തിന് ശേഷം സഭ രണ്ടായി വിഭജിക്കപ്പെട്ടു. വിഭജനം ഉണ്ടായത്തിന് ശേഷം ഏറ്റവും അടുത്ത സമയത്ത് തന്നെ യോജിപ്പിനുള്ള കാര്യങ്ങൾ നമ്മുടെ മുൻതലമുറ ചെയ്യ്തിരുന്നു. ആ കാലങ്ങളിൽ മെത്രാന്മാര് തന്നെ പുനരൈക്യ പെട്ടിട്ടുണ്ട്. ഉദാഹരണം ഇന്ന് സഭാചരിത്രത്തിൽ അറിയപെടുന്ന മാർ തോമ ആറാമൻ എന്നും മാർ ദിവന്നാസിയോസ് ഒന്നാമൻ എന്നും അറിയപ്പെട്ടിരുന്ന മെത്രാൻ പുനരൈക്യ പെട്ടിരുന്നതാണ്.

ഈ പിതാവ് ആലപുഴ തത്തംപള്ളി പള്ളിയിൽ വെച്ച് 1799 ജൂൺ 22 ന് കത്തോലിക്കാ കൂട്ടായിമയിലേക്ക് പുനരൈക്യ പെട്ടതാണ്.  മലങ്കര സഭ ചരിത്രത്തിൽ വല്യ മാർ ദിവന്നാസിയോസ് എന്നും ഈ പിതാവ് അറിയപ്പെടുന്നു. അന്നത്തെ ഇവിടുത്തെ സഭ നേതൃത്വം ആയിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ആറു മാസങ്ങൾക്ക് ശേഷം തിരികെ ഈ പിതാവ് പോവുകയാണ് ഉണ്ടായത്.

മോർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ നടന്ന പുനരൈക്യം എല്ലാവിധ നിയമപ്രാബല്യത്തോടും നടന്നു എന്നതാണ് പ്രത്യേകത. ഈ തലമുറയിൽ പെട്ടവർക്കാണ് ശാശ്വതമായ പുനരൈക്യം കാണാൻ ഉള്ള ദൈവാനുഗ്രഹം ലഭിച്ചത്.  1930 ഈ സഭയിൽ ഒരു വല്യ സംഭവം നടന്ന വർഷം ആണ്. 1599 യിൽ നടന്ന ഉദയംപേരൂർ സൂനഹദോസ് പോലെയും 1653 യിൽ നടന്ന കൂനൻ കുരിശ് സത്യം പോലെയും ഉള്ള ഒരു പ്രധാന സംഭവം.

1930 ആയിരുന്നില്ല മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരംഭം.

*മലങ്കര സുറിയാനി കത്തോലിക്കാ സഭ മോർ തോമ ശ്ലീഹ കൈമാറി തന്ന അപ്പസ്തോലിക പൈതൃകം പിന്തുടരുന്ന 2000 വർഷത്തെ പൈതൃകം ഉള്ള സഭയാണ്.*

1653 യിൽ നടന്ന കൂനൻ കുരിശ് സത്യം വരെയുള്ള ചരിത്രവും പൈതൃകവും  ഭാരതത്തിൽ ഉള്ള എല്ലാ എപ്പിസ്കോപ്പൽ  സഭകൾക്കും അവകാശപ്പെട്ട പൊതു പൈതൃകവും ചരിത്രവും  ആണ്.  1653 യിൽ ആണ് മലങ്കര സഭയിൽ വിഭജനം നടക്കുന്നത്.

മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന് പറഞ്ഞാൽ മലങ്കരയിൽ സുറിയാനി ആരാധനാക്രമ പൈതൃകം പിന്തുടരുന്ന കത്തോലിക്കാ കൂട്ടായിമയിൽ ഉൾപെട്ട സഭ എന്നാണ്.

ഈ സഭ തന്നെ ആണ് ആദ്യ നൂറ്റാണ്ട് മുതൽ ഇവിടെ ഉണ്ടാരുന്നത്.

ഇവിടുത്തെ സഭ ആദ്യ കാലം മുതൽ മലങ്കര സഭ എന്ന്  അറിയപ്പെട്ടിരുന്നു.  അദ്ദായി – മാറി എന്നിവരുടെ പേരിൽ പ്രധാന അനഫറാ ഉള്ള പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് ഈ സഭ 1653 കാലം വരെ  പിന്തുടർന്നിരുന്നത്. കത്തോലിക്കാ കൂട്ടായിമയിൽ ആരുന്നു ഇവിടുത്തെ സഭ ഈ കാലം അത്രയും.  അപ്പോൾ തന്നെ അറിയുക, ഈ സഭ നേരിട്ട്  മാർ പാപ്പയും ആയി ഈ കാലം വരെ ബന്തപെട്ടിരുന്നില്ല. ഇവിടുത്തെ സഭ പേർഷ്യയിലെ സെലൂഷ്യ – സ്റ്റെസീഫോൺ സഭയും ആയിട്ടുള്ള ബന്ധത്തിൽ കൂടി റോമും ആയും കത്തോലിക്കാ കൂട്ടായിമയുടെ ആദ്യക്ഷൻ എന്ന നിലയിൽ മാർ പാപ്പ ആയും  ബെന്തപെട്ടിരുന്നത്.

മലങ്കര സുറിയാനി കത്തോലിക്കാ സഭ 2000 വർഷത്തെ ചരിത്രവും അപ്പസ്തോലിക പൈതൃകവും പിന്തുടരുന്ന  സഭ ആണ്. അതിവേഗം വളരുന്ന സഭയെന്ന് കാലം ചെയ്ത ജോൺ പോൾ രണ്ടാമൻ മാർപാപ്പായാൽ പ്രകൃതിക്കപെട്ട സഭ ആണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. പാത്രിയർകീസിന് തുല്യം ആയ അവകാശങ്ങളും ഉത്തരവാദിത്വവും ഉള്ള  പരിശുദ്ധ കാതോലിക്കാ ബാവായാൽ നയിക്കപ്പെടുന്ന സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ് നാൽ സംരക്ഷിക്കപ്പെടുന്ന സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ.  കേസും വഴക്കും ഇല്ലാത്ത കത്തോലിക്കാ കൂട്ടായിമയിൽ ഉൾപെട്ട ഓർത്തഡോക്സ്‌  സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. സുറിയാനി ആരാധനക്രമം പിന്തുടരുന്ന സഭയിൽ ഏറ്റവും കൂടുതൽ അക്രൈസ്തവരെ യേശു മിശിഹായുടെ മൗദീകശരീരം ആകുന്ന സഭയോട് ചേർത്ത സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. ഭാരതം മുഴുവനും ലോകം മുഴുവനും യേശു മിശിഹായുടെ സുവിശേഷം എത്തിക്കുന്ന സഭയാണ് ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ.

ഈ പുനരൈക്യ വാർഷിക ആഘോഷ അവസരത്തിൽ നാം നമ്മെ തിരിച്ചറിയാൻ കഴിയട്ടെ.