MCYM സഭാതല സമിതി യിൽ നിന്നും സ്നേഹവന്ദനം

0

 

മലങ്കര യുവതയുടെ ഒത്തുചേരൽ ” ഗ്ലോബൽ മീറ്റ്’ 2KI8 ”

2018, ജനുവരി 27 ന് പ്രഭാതത്തിൽ പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ, മൈലപ്ര ദേവാലയ ഓഡിറ്റോറിയത്തിൽ തിരി തെളിഞ്ഞു.

* മാർ തോമ്മാശ്ലീഹായുടെ പാദസ്പർശനത്താൽ അനുഗ്രഹിതമായ നിലയ്ക്കലും ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് തന്റെ സന്യാസ ജിവിതമാരാഭിച്ച മുണ്ടൻമലയും
നിലകൊള്ളുന്ന പത്തനംതിട്ടയുടെ മണ്ണിലേക്ക് മലങ്കരയുടെ ചലനാത്മകമായ യുവജനത്തിനെ പത്തനംതിട്ട ഭദ്രാസന വികാരി ജനറാൾ മോൺ.ജോസഫ് കുരുമ്പിലേത്ത് സ്വാഗതം ചെയ്തു.

അനുഗ്രഹ പ്രദമായ കൂടിവരവിന്റെ 2 ദിവസങ്ങൾ ഒരുക്കിത്തന്ന സർവ്വശക്തനായ ദൈവത്തിന് നന്ദി.

പത്തനംതിട്ടയിടെ മണ്ണിൽ ഈ ദിവസങ്ങൾ ഒരുക്കിത്തന്ന പത്തനംതിട്ട ഭദ്രാസന മെത്രാപോലിത്ത യൂഹാനോൻ മാർ ക്രിസോസ്റ്റം പിതാവിനോടും വികാരി ജനറാൾമാരായ വന്ദ്യ . മോൺ.ജോൺ തുണ്ടിയത്ത് ,മോൺ. ജോസഫ് കുരുമ്പിലേത്ത്, ഭദ്രാസന ഡയറക്ടർ ഫാ.മാത്യു പുതുപറമ്പിൽ, ആനിമേറ്റർ സി. കൃപാ SIC, പ്രസിഡന്റ് ജോബിൻ ഈനോസ്, ജന.സെക്രട്ടറി ജിജോ കുഞ്ഞുമോൻ, ഭദ്രാസന ഭാരാവാഹികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

മൈലപ്ര തിരുഹൃദയ ദൈവാലയവും ആഡിറ്റോറിയവും പരിസരവും ക്രമീകരിച്ചു നൽകിയ റാന്നി പെരുനാട് വൈദീകജില്ല വികാരി കൂടിയായ യൂണിറ്റ് ഡയറക്ടർ പെരി .ബഹു.സ്ളീബാ ദാസ് അച്ചനോടും, യൂണിറ്റ് പ്രസിഡൻറ്, സെക്രട്ടറി, യൂണിറ്റ് അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

സുവർണജുബിലി വർഷ ഉത്ഘാടനവും ലോഗോ പ്രകാശന കർമ്മവും നിർവഹിച്ച മലങ്കര സുറിയാനി കത്തോലിക്കാ കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയോടും,
എം സി വൈ എം സഭാതല സമിതി സഹരക്ഷാധികാരി അഭി. വന്ദ്യ വിൻസെന്റ് മാർ പൗലോസ് പിതാവിനോടും നന്ദിയുടെ പുച്ചെണ്ടുകൾ സമർപ്പിക്കുന്നു.

വിവിധ ഭദ്രാസനങ്ങളിൽ നിന്ന് കടന്നു വന്ന ഭദ്രാസന ഭാരവാഹികൾ, ഡയറക്ടർ അച്ചൻമാർ, സിസ്റ്റർ ആനിമേറ്റേഴ്സ്, അൽമായ ആനിമേറ്റേഴ്സ് എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

ഗ്ലോബൽ മീറ്റ് 2018 സവിശേഷതകൾ

1) MCYM ഗോൾഡൻ ജൂബിലി ഉത്ഘാടനം, ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം.
2) MCYM പ്രായപരിധി 30 വയസായി നിജപ്പെടുത്തിയുള്ള പ്രഖ്യാപനം.
3) കഴിഞ്ഞ 10 വർഷകാലം MCYM സഭാതല സമിതിയുടെ ഡയറക്ടർ ആയി സേവനം അനുഷ്ടിച്ച പ്രിയ കയ്യാലക്കൽ അച്ചന്റെ സ്ഥാനമാറ്റം.
4) സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ അച്ചൻ പുതിയ ഡയറക്ടർ ആയി സ്ഥാനം ഏറ്റെടുക്കൽ.

പത്തനംതിട്ട ഭദ്രാസനത്തിനു പ്രേത്യേകം അഭിനന്ദനങ്ങൾ.

പത്തനംതിട്ട ഭദ്രാസനം ക്രമീകരണങ്ങൾ ഓരോന്നും മികച്ചതാക്കാൻ പരിശ്രമിച്ചു.

അനുകരണീയമായ മാതൃക

▶ സഭാ തല സമിതിയുടെ പരിസ്ഥി സൗഹൃദ ആഹ്വാനം പൂർണമായും ഉൾക്കൊണ്ട് 99% ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ നടപ്പിലാക്കിയ ഗ്ലോബല്‍ മീറ്റ്‌.
▶ പ്രതിനിധികള്‍ക്കായി ജ്യൂട്ട്‌ നിര്‍മ്മിത ബാഗ്‌, പേപ്പര്‍ നിര്‍മ്മിത പേന, ജ്യൂട്ട്‌ നിര്‍മ്മിത ഐഡി കാര്‍ഡുകള്‍ എന്നിവയിലൂടെ പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്തി.

▶ സാധാരണയായി വേദികള്‍ മോടി പിടിപ്പിക്കാനുപയോഗിക്കുന്ന ഫ്‌ളക്‌സ്‌, ബലൂണ്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കി.

▶ വലിയ പരിപാടികളിലെ പ്ലാസ്റ്റിക്‌ വില്ലനായ മിനറല്‍ വാട്ടര്‍ പൂര്‍ണമായും ഒഴിവാക്കി. വെള്ളം എടുക്കുന്നതിനും കുടിക്കുന്നതിനും വീണ്ടും ഉപയുക്തമായ സംവിധാനം നടപ്പിലാക്കി.
▶ വര്‍ണ്ണചിത്രങ്ങളും ഹാര്‍ഡ്‌ ബോര്‍ഡുകളും ഒഴിവാക്കി ആകര്‍ഷണീയമായ നോട്ട്‌പാഡ്‌ തയാറാക്കി.

⏸ വേദിയുടെ ബാക്ക്‌ ഡ്രോപ്പ്‌ അത്യന്താധുനികരീതിയില്‍ എല്‍.സി.ഡി. പാനലും ലൈവ്‌ വീഡിയോയും ക്രമീകരിച്ചു.
⏸ വേദിയും സമ്മേളനസ്ഥലവും അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികരീതിയില്‍ ‌ ക്രമീകരിച്ചു.
⏸ വേദിയില്‍ കസേരകള്‍ മാത്രം ക്രമീകരികരിക്കുന്ന പരമ്പരാഗത രീതി മാറ്റി തട്ടുകളായി വേദി ക്രമീകരിച്ചു.
⏸പരസ്യപ്രചാരണങ്ങള്‍ക്കുവേണ്ടി ഡിജിറ്റല്‍ ചിത്രങ്ങള്‍ക്കു്‌ പകരം കൈപ്പടയില്‍ വരച്ച ചിത്രങ്ങള്‍ ഉപയോഗിച്ച്‌ സ്വീകാര്യതയും വ്യത്യസ്ഥതയും നിലനിര്‍ത്തി.
⏸ ഗ്ലോബല്‍മീറ്റിന്റെ വിവിധ പരിപാടിക്കായി ഡ്രസ്‌ കോഡുകള്‍
⏸ സമ്മേളന വേദിയിലേക്ക് ഓരോ അതിഥികളെയും പ്രത്യേകം ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.

ഗ്ലോബൽ മീറ്റ് വിജയപ്രദമായി പര്യവസാനിച്ചപ്പോൾ, ഇതിന്റെ വിജയത്തിനായി വളരെ അതികം പരിശ്രമിച്ച പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ്‌ പ്രിയ ജോബിൻ ഈനോസിന്റെ നേതൃപാടവത്തെ പ്രത്യേകം എടുത്തുപറയുന്നു. എണ്ണയിട്ട യന്ത്രങ്ങൾ പോലെ വേണ്ട ക്രമീകരണങ്ങൾ എല്ലാം ചെയ്യാൻ അശ്രാന്തം പരിശ്രമിച്ച സംഘാടക സമിതിക്കും വോളന്റീഴ്സിനും നന്ദി…
ചിത്രങ്ങൾ വരച്ച ജെയിംസിനും, ഓരോ നിമിഷവും കൃത്യമായി ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത പ്രിയ സിസിലിനും, റോണിക്കും നന്ദി.

🔴 അഭിമാനിക്കുന്നു പത്തനംതിട്ട ഭദ്രാസനത്തിന്റ സംഘടന മികവിനെയും,
നേതൃപാടവത്തെയും, പ്രസ്ഥാനത്തോടുള്ള സ്നേഹത്തെയും
കരുതലിനെയും ഓർത്ത്*

🔴അഭിമാനിക്കുന്നു ആധുനികതയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു അതിനെ സ്വായത്തമാക്കി സഭയെ വളർത്താൻ പരിശ്രമിക്കുന്ന യുവതയെ കാണുമ്പോൾ…

Jai MCYM ……
Feeling proud about last 50 years…
1968 – 2018…

എന്ന്
MCYM സഭാതല സമിതി