ആർച്ച് ബിഷപ്പ് ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ കബറിങ്കലേക്കുള്ള തീർത്ഥാടന പദയാത്ര.

0

തിരുവനന്തപുരം :

മലങ്കര കത്തോലിക്കാ യുവജനപ്രസ്ഥാനം (MCYM) നേതൃത്വം നൽകുന്ന,

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കബറിങ്കലേക്കുള്ള തീർത്ഥാടന പുണ്യ പദയാത്ര ജൂലൈ 9, തിങ്കളാഴ്ച്ച രാവിലെ 7 മണിക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന വി.കുർബാനക്കു ശേഷം റാന്നി പെരുനാട് കുരിശുമല തീർത്ഥാടന ദേവാലയത്തിൽ നിന്നും ആരംഭിക്കും. ജൂലൈ 13, വെള്ളിയാഴ്ച ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് കബറടങ്ങിയിരിക്കുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ പദയാത്ര എത്തിച്ചേരുന്നു, തുടർന്ന് സന്ധ്യാപ്രാർത്ഥനയും മെഴുകുതിരി പ്രദക്ഷിഷണവും.
ജൂലൈ 14 ശനിയാഴ്‌ച ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമ്മപ്പെരുന്നാൾ മലങ്കര സുറിയാനി കത്തോലിക്കാ സഭ ഒന്നാകെ ആചരിക്കുന്നു.
ഭദ്രാസന, ജില്ല / മേഖല പദയാത്രകളിലും ഈ തീയതി അനുസരിച്ചു ക്രമീകരണങ്ങൾ നടത്താൻ ശ്രദ്ധിക്കുക.
NB – ജൂലൈ 15 ഞായറാഴ്ച്ച ആയതിനാലാണ് ഈ വർഷം ഇപ്രകാരമൊരു ക്രമീകരണം.