തെറ്റിപ്പോയവനെ മാറോടുചേർക്കുന്ന പുണ്യം’

0

‘തെറ്റിപ്പോയവനെ മാറോടുചേർക്കുന്ന പുണ്യം’

ഒരു കത്തോലിക്കൻ എന്ന നിലയിലും ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും അഭിമാനം കൊള്ളുന്നു.പരിപാപനമായ ഒരു കൂദാശയെ അവഹേളിക്കുന്ന ഈ അവസ്ഥയിൽ, എന്റെ മരണം വരെയും ഞാൻ കുമ്പസാരിക്കുമെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല………!

ഓരോ കത്തോലിക്കനും തന്റെ ആദ്യകുർബ്ബാന നാളിൽ എങ്ങനെയാണോ ഒരുങ്ങിയതും പ്രാർത്ഥിച്ചതും അതുപോലെ തന്നെയാണ് ഏതൊരു കുമ്പസാരനാളിലും ചെയ്യുന്നത്.

നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് ഞാൻ വന്നിരിക്കുന്നതെന്ന ക്രിസ്തു വാക്യം നമ്മുടെ കുമ്പസാര വേളയിൽ നാം മനസിലാക്കുന്നു.തെറ്റു ചെയ്തവനെ ഒരിക്കലും കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ തുനിയാതെ രണ്ടുകൈയും നീട്ടി തന്റെ ഹൃദയത്തോടു ചേർത്തുനിർത്തുന്ന പുണ്യമാണ് അനുരഞ്ജന കൂദാശ.

കുമ്പസാരകൂട്ടിൽ നാം നമ്മുടെ ചെയ്തികൾ ഏറ്റുപറയുന്നത് വെറുംമനുഷ്യനായ വൈദീകനോടല്ല പിന്നെയോ ദൈവത്തിന്റെ പ്രതിപുരുഷനോടാണ്.

ഓരോ കുമ്പസാരകൂടും അത്ഭുതങ്ങളുടെ കലവറയാണ് ഞാൻ എന്റെ വി.കുമ്പസാരമെന്ന കൂദാശയിൽ വിശ്വാസിക്കുന്നു.

*മനു മാത്യു പുനലൂർ*
*MCYM ECCL.DIST PRESIDENT*