അനുതാപിക്കാത്ത 99 നീതിമാന്മാരെ കാളും അനുതപിക്കുന്ന ഒരു പാപിയെ ഓർത്തു സ്വർഗം സന്തോഷിക്കും…

0

അനുതാപിക്കാത്ത 99 നീതിമാന്മാരെ കാളും അനുതപിക്കുന്ന ഒരു പാപിയെ ഓർത്തു സ്വർഗം സന്തോഷിക്കും…

കുമ്പസാര കൂടു എന്നതു ക്രിസ്തുവിന്റെ പ്രതിനിധി ആയ വൈദീകനെയും പാപിയായ മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടം ആണ്. ഞാൻ എന്റെ പത്താമത്തെ വയസ് മുതൽ കുമ്പസാരിക്കുന്നുണ്ട്. സുഹൃത്തുക്കൾ ആയ വൈദീകരുടെ അടുത്തു വരെ കുമ്പസാരിച്ചിട്ടുണ്ട്. അവർ ആരും തന്നെ അത് മനസിൽ വെച്ചു കൊണ്ട് എന്നോട് ഇതു വരെ എന്നോട് ഇതു വറെ പെരുമാറിയിട്ടില്ല…എന്റെ അറിവ് ശെരി എങ്കിൽ കുമ്പസാര രഹസ്യം പുറത്തു പറയുന്ന വൈദീകന്റെ പാപം മോചിക്കാൻ പരിശുദ്ധ മാർപ്പാപ്പയ്ക്ക് പോലും അധികാരം ഇല്ല എന്നാണ്… അനുതാപിക്കുവാൻ കിട്ടുന്ന ഏക അവസരം ആണ് കുമ്പസാരക്കൂട് . തലയിൽ നിന്നു ഭാരമേറിയ ചുമട് ഇറക്കി വെച്ച അനുഭവം ആണ് ഓരോ കുമ്പസാരം കഴിയുമ്പോഴും എനിക്ക് ലഭിച്ചിട്ടുള്ളത്. കുമ്പസാരിപ്പിക്കുന്ന വൈദീകൻ കുമ്പസാര സമയത്തു ഒരിക്കൽ പോലും മുഖത്തു നോക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല… ഉള്ളിലെ ഭാരങ്ങൾ അവിടെ ഇറക്കി വെക്കുമ്പോൾ സഭാ പരമായ പാപ മോചനം ലഭിക്കുന്നതിനു ഒപ്പം ഒരു കൗണ്സിലിംഗ് അനുഭവം കൂടി ലഭ്യമാകുന്നു. അതു കൊണ്ടു തന്നെ ആത്മീയമായ ഉപദേശത്തേക്കാൾ ഉപരി തെറ്റിനെ തെറ്റായി കാണുവാനും അത് വീണ്ടും ആവർത്തിക്കാതിരിക്കുവാൻ ഉള്ള ആത്മധൈര്യവും ലഭിക്കുന്നു.. പരിശുദ്ധ സഭയിൽ കുമ്പസാരിക്കാത്തവർ ആയി ആരും തന്നെ ഇല്ല.. അൽമായർ മുതൽ മാർപ്പാപ്പ തിരുമേനി വരെ കുമ്പസാരിക്കുന്നു.. ഓരോ കുമ്പസാരം കഴിയുമ്പോൾ മനസിനെ ശുദ്ധമാക്കപെടുന്നു.
ആത്മശോധന,മൗദ്യോനൂസൊ, ഏറ്റുപറച്ചിൽ, മനസ്താപ പ്രകരണം എന്നെ മേഖലയുടെ കടന്നു പോകുമ്പോൾ ഇനിമേൽ പാപം ചെയ്യില്ല എന്ന ഉറപ്പുമായി ആണ് ഓരോ തവണയും കുമ്പസാരക്കൂട് വിട്ടു ഇറങ്ങുന്നത്. എന്നാൽ പാപം നിറഞ്ഞ ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാൻ കുമ്പസാരം ആവശ്യമായ ഘടകം ആണ്.. ഓരോ കുമ്പസാരക്കൂടും അനുതപിക്കുന്ന പാപിയെ കാത്തിരിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിന് സമം ആണ്… അനുതപിക്കുന്ന പാപിയെ ഓർത്തു സ്വർഗം സന്തോഷിക്കുന്നതായി വിശുദ്ധ ബൈബിൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു.
ലൂക്കാ 15 : 7

സാത്താൻ ശക്തികൾ സഭയെ തകർക്കുവാൻ എപ്പോഴൊക്കെ ശ്രമിച്ചുവോ അപ്പോഴെല്ലാം പത്രോസ് ആകുന്ന പാറമേൽ സ്ഥാപിതമായ ഈ സഭ പതിന്മടങ്ങ് ശക്തിയോടെ മുന്നേറുന്നത് കാണുവാൻ സാധിച്ചിട്ടുണ്ട്..

ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്‍െറ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.
സ്വര്‍ഗരാജ്യത്തിന്‍െറ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.
മത്തായി 16 : 18-19

ഈ അധികാരം ഉപയിഗിച്ചാണ് പരിശുദ്ധ സഭയിൽ പാപ മോചനം സാധ്യമാകുന്നത്.
ലോകം മുഴുവൻ അനുതപിക്കുന്ന പാപിയെ ഓർത്തു സ്വർഗം സന്തോഷിക്കും വിധം കുമ്പസാര കൂടുകൾ ഉയരട്ടെ.

എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന്‌ അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്‌ധീകരണവും അതിന്‍െറ അവസാനം നിത്യജീവനുമാണ്‌. പാപത്തിന്‍െറ വേതനം മരണമാണ്‌.
റോമാ 6 : 22

NB: നമ്മുടെ വായിൽ ഒരു പല്ലിന് കേടു വന്നു എന്ന് കരുതി ആരും വായിലെ മുഴുവൻ പല്ലുകളും എടുത്തു കളയാറില്ല. അതുപോലെ ആണ് കഴിഞ്ഞ ഇടയിൽ വന്ന പ്രസ്താവനകളും.

ഒത്തിരി സ്നേഹത്തോടെ
അജോഷ്.എം.തോമസ്
എം.സി.വൈ.എം. പത്തനംതിട്ട വൈദീക ജില്ലാ ട്രഷറർ