എന്റെ വിശ്വാസമാണ് എന്റെ ജീവിതം . എന്റെ ജീവിതത്തിലെ സഭയും ,കൂദാശകളും

0

ജനിച്ച് വീണപ്പോൾ മാമ്മോദീസ സ്ഥികരിച്ചു എന്നുള്ളത് കുഞ്ഞായ എനിക്ക് ഓർമയില്ല വലുതായപ്പോൾ അപ്പനും, അമ്മയും പറയുകയായിരുന്നു,
വെള്ള വസ്ത്രമണിഞ്ഞ് ആദ്യകുർബാന സ്വികരണത്തിന് ഞാൻ ഒരുങ്ങിയപ്പോൾ കുമ്പസാരം എന്ന കൂദാശയും, കുർബാന എന്ന കൂദാശയും എന്റെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ നല്കി,

ഞാൻ ജനിച്ചപ്പോൾ എന്റെ അപ്പനും, അമ്മയും നല്കിയ മാമ്മോദീസ എന്ന കൂദാശയിലൂടെയാണ് ഞാൻ ക്രിസ്ത്യാനിയായത് എന്നെനിക്കറിയാം കുമ്പസാരത്തിലൂടെയും,
കുർമ്പാനയിലൂടെയും ഞാൻ വിശ്വാസിക്കുന്ന ദൈവത്തെ അറിഞ്ഞു.
ഓർമ്മ വെച്ച നാൾ മുതൽ പള്ളിയിൽ പോയി തുടങ്ങിയ എന്റെ മുമ്പിൽ ദൈവം തമ്പായിയായി പ്രത്യക്ഷപ്പെട്ടു .മതബോധനത്തിന് ഒന്നിൽ ചേർന്നത് മുതൽ ഞാൻ തമ്പായിയെ കൂടുതൽ മനസിലാക്കാൻ തുടങ്ങി, 5 ൽ എത്തിയപ്പോൾ ഞാനാ സുന്ദര നിമിഷത്തിൽ എത്തിപ്പെട്ടു.
…….അതെ… ആദ്യം പറഞ്ഞ വെള്ള വസ്ത്രമണിഞ് കുർബാന സ്വികരണദിവസം…..

തല്ലെന്ന് കുമ്പസാരിച്ച് എന്റെ കൊച്ചു പാപങ്ങൾ തമ്പായിക്ക് മുമ്പിൽ ഏറ്റ് പറഞ്ഞശേഷമാണ് ഞാനുൾപ്പെടെയുള്ള കൂട്ടുക്കാർ കുർബാന സ്വികരണത്തിന് അപ്പനും, അമ്മയ്ക്കും ഒപ്പം പള്ളിയിൽ എത്തിയത്. അന്ന് ഞാൻ ആദ്യമായി ഈശോയേ എന്റെ നാവിൽ സ്വികരിച്ചു❤
അപ്പത്തിന്റെ രൂപത്തിൽ എന്റെ തമ്പായി വലിയ പ്രകാശമായി എന്നിൽ പ്രവേശിച്ചു, തമ്പായി എനിക്ക് ആരക്കയോ ആയി മാറി……

തുടർന്ന് ഞാൻ എല്ലാ ഞായറാഴ്ച്ചയും ഈശോയെ സ്വികരിക്കാൻ തുടങ്ങി, ചെറിയ തെറ്റുകൾ കുമ്പസാരക്കൂട്ടിൽ ഞാൻ ഏറ്റ് പറഞ്ഞ് നിഷ്കളങ്ക ബാലനായി😃
8 ൽ പഠിക്കുമ്പോൾ സ്ഥൈര്യലേപനം എന്ന കൂദാശ സ്വികരിച്ച് ഞാൻ പരിശുദ്ധാത്മാവിനെ സ്വന്തമാക്കി .എന്റെ യൗവനത്തിന് കരുത്ത് പകരാൻ, എന്റെ വിശ്വാസ സത്യങ്ങൾക്ക് ശക്തി നല്കാൻ, എന്റെ സംശയങ്ങൾക്ക് മറുപടി നല്കാൻ എനിക്ക് സ്ഥൈര്യലേപനം എന്ന കൂദാശയിലൂടെ ഈശോ അവസരം നല്കി,
ഞാൻ സഭയുമായി അടുത്തു, എന്റെ ചിന്തകൾക്ക് സഭ ഉത്തരം നല്കി.
10 കഴിഞ്ഞപ്പോൾ ഞാൻ KCYMൽ അംഗമായി 20 വയസുവരെ ഇടവകയിൽ പ്രവർത്തിച്ചു ക്യാമ്പുകൾ കൂടിയും, യൂണിറ്റ് പ്രവർത്തനങ്ങൾ നടത്തിയും ഞാൻ രൂപത ഭാരവാഹിത്യത്തിലെക്ക് വന്നു ആ സമയം സഭയിലെ പുരോഹിതരും, കന്യാസ്ത്രികളും എനിക്ക് വലിയ വിശ്വാസം പകർന്ന് നല്കി, എന്റെ സംശയങ്ങൾക്ക് അവർ ഉത്തരം നല്കി. ഞാൻ കുമ്പസാരിച്ചും, കുർമ്പാന സ്വികരിച്ചും എന്റെ വിശ്വാസത്തിൽ ഉറച്ച് നിന്നു. ഈ നിമിഷം വരെ എനിക്കതിൽ മാറ്റം സംഭവിച്ചട്ടില്ല…….
ഒത്തിരി വൈദികർ എന്റെ സുഹൃത്തുക്കളായി എനിക്കൊപ്പം നടന്നു..

27മത്തെ വയസിൽ രൂപതയുടെ KCYM ന്റെ പ്രസിഡന്റായപ്പോൾ അതിലെക്കെനെ എത്തിച്ചത് എന്റെ വിശ്വാസവും, എനിക്ക് കിട്ടിയ സഭയുടെ പ്രോൽസാഹനവുമാണ്❤

സഭയ്ക്കെതിരെ സമുഹം മുറവിളി കൂട്ടിയപ്പോൾ എനിക്ക് എന്റെ വിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചട്ടില്ല കാരണം എന്റെ വിശ്വാസം പാറപോലെ ഉറച്ചതായിരുന്നു…..

ഒടുവിലായി ഞാൻ വിവാഹം എന്ന കൂദാശ സ്വീകരിച്ച് വിവാഹിതനായി മാറിയപ്പോൾ എനിക്ക് ഒരു കുറവും നല്കാതെ എന്റെ തമ്പുരാൻ കാത്തു,…

ഇടവകയിലെ വൈദീകരും, രൂപതയിലെ മെത്രാൻ ഉൾപ്പെടെയുള്ള വൈദീകരുടെയും അകമഴിഞ്ഞ സ്നേഹവും, പ്രോൽസാഹനവും കൊണ്ട് ഞാനിന്ന് ലാറ്റിൻ യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി ഇത് ഞാൻ എഴുതുമ്പോൾ KCYM ന്റ അർദ്ദ വാർഷിക സെനറ്റ് തലശ്ശേരിയിൽ സമാപിച്ചുള്ള മടക്കയാത്രയിലാണ്,
ഒരാഴ്ച്ചയ്ക്ക് മുമ്പ് ദേശീയ വനീത കമ്മീഷൻ അദ്ധ്യക്ഷ കുമ്പസാരം നിരോധിക്കണമെന്ന പ്രസ്ഥാവന ഇറക്കിയിരുന്നു ,അതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു സെനറ്റ് നടന്നത്. 190 ലധികം യുവജനങ്ങൾ മൂന്ന് റീത്തുകളിൽ നിന്നുമായി പങ്കെടുത്തപ്പോൾ അവിടെ ഉണ്ടായിരുന്ന വികാരം
ഇത്തരം പ്രസ്ഥാവനകളെ ശക്തമായി നേരിടും എന്ന് തന്നെയാണ്, ഈ വിഷയത്തിൽ ഞങ്ങൾ വിശ്വാസികൾ ഒറ്റക്കെട്ടാണ്,

എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഇവർക്കാരാണ് അധികാരം നല്കിയത് ,അത് എന്റെ സ്വതന്ത്രമല്ലെ? ഭരണഘടന നല്കുന്നതുമാണ്. 7 കൂദാശകളിൽ പ്രധാനപ്പെട്ട കൂദാശയാണ് കുമ്പസാരംഎന്നത് ഞാനിതിൽ 5 കൂദാശ സ്വികരിച്ച് ക്രിസ്തുവിൽ വിശ്വാസിച്ച് സഭയിൽ ഐക്യപ്പെട്ട്, എന്റെവിശ്വാസ സത്യങ്ങളിൽ മുറുകെ പിടിച്ച്, മുന്നോട്ട് പോവുകയാണ് ആ യാത്രയിൽ എനിക്ക് പല ബുദ്ധിമുട്ടുകളും കടന്ന് വരാം, സഭയെ വിമർശനത്തിന് വിധേയമാക്കാം, കൂദാശകളെ അവഹേളിക്കാം, എന്നാൽ യഥാർത്ഥ വിശ്വാസി ഇതില്ലൊന്നും തകരുകയില്ല, മാത്രമല്ല സഭയ്ക്കൊപ്പം നില്ക്കുകയും ചെയ്യും. കാരണം അവൻ കൈവരിച്ച വിശ്വാസം അത്രയ്ക്കും ദൃഢമാണ്

*ആണ്ടില്ലൊരിക്കല്ലെങ്കിലും കുമ്പസാരിക്കുകയും, കുർമ്പാന സ്വീകരിക്കുകയും ചെയ്യുക* എന്ന് മാത്രമാണ് സഭ പഠിപ്പിക്കുന്നത് .ഒരു നിർബന്ധബുദ്ധിയും സഭയ്ക്ക് ഈ കാര്യത്തിലില്ല ,എന്നിട്ടും ചാനൽ ചർച്ചകളിലും, പ്രസ്ഥവനകളിലൂടെയും ,സഭയെ ഇത്ര മോശമാക്കുമ്പോൾ നിങ്ങൾ നേടുന്ന സുഖമെന്താണ്?
നിങ്ങൾ കൈവരിക്കുന്ന നേട്ടമെന്താണ്…..?

ഞാനൊരു വിശ്വാസി ,ഞാനൊരു ക്രിസ്ത്യാനി, എന്ന് പറയുമ്പോൾ അത് എന്റെ വിശ്വാസമാണ് ഞാൻ മറ്റൊരാളുടെ വിശ്വാസത്തിൻമേൽ വരെ കൈകടത്തിയിട്ടില്ല, ചോദ്യം ചെയ്തട്ടില്ല, മുസൽമാനും, ഹിന്ദുവും, ക്രിസ്ത്യാനിയും എന്റെ സ്നേഹിതൻമാരായുണ്ട് അവർ നിസ്ക്കരിക്കുന്നവരും, മലകയറുന്നവരും, കുമ്പസാരിക്കുന്നവരുമാണ്, വിഷുവിന് പായസവും, ബക്രീദിന് ബിരിയാണിയും ക്രിസ്തുമസിന് നല്ല അപ്പവും താറാവ് കറിയും ഞങ്ങൾ ഒരുമിച്ച് കഴിക്കാറുണ്ട്, ചന്ദനം ഞങ്ങളുടെ നെറ്റിയിൽ തേക്കാറുണ്ട്, നേർച്ച ഭക്ഷണം നാനാജാതി മതസ്ഥർ കഴിക്കാറുണ്ട്, സക്കാത്ത് ഞങ്ങൾക്കും ലഭിക്കാറുണ്ട്, പള്ളിയിൽ നിസ്ക്കാരത്തിന് ബാങ്ക് വിളിക്കുമ്പോൾ ഞങ്ങളുടെ ഉച്ചഭാഷിണി ഓഫാക്കാറുണ്ട്, *മാർഗ്ഗംകളിയും, തിരുവാതിരയും, ഒപ്പനയും* ഞങ്ങൾ ആസ്വാധിക്കാറുണ്ട് ഇതെല്ലാം ഞങ്ങളുടെ സ്വാതന്ത്രമാണ് ഞങ്ങൾക്കുള്ള അവകാശമാണ്.
രാജ്യം നല്കിയതാണ് അവിടെ നിങ്ങൾ എങ്ങനെ നുഴഞ്ഞ് കയറി,😡😡 ഇത് രാമരാജ്യമാണോ ?അല്ല ഇത് മുസ്ലിം രാജ്യമോ, ക്രിസ്റ്റ്യൻ രാജ്യമോ അല്ല ഇത് നമ്മുടെ രാജ്യമാണ് ,ജനങ്ങളുടെ രാജ്യമാണ്, ഇവിടെ അസഹിഷ്ണുത സൃഷ്ട്ടിക്കുന്നത് *രേഖ ശർമ്മയെ* പോലുള്ളവരാണ്, നിങ്ങൾ വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും ഞങ്ങളെ മുറിവേൽപ്പിച്ചു ആ മുറിവ് ഞങ്ങളുടെ വിശ്വാസത്തിൻമേൽ സംഭവിച്ചതാണ് അത്ര പെട്ടെന്ന് മാറില്ല
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കുമ്പസാരത്തിന് നിങ്ങളുടെ അറിവിൽ എത്ര പേർ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്? എത്ര പിതാക്കൻമാർ, വൈദികർ കുറ്റക്കാരായിട്ടുണ്ട്?
ലക്ഷക്കണക്കിന് വൈദീകരിൽ ഏതാനും പേർ ,നൂറ് കണക്കിന് പിതാക്കൻമാരിൽ ഒന്നോ, രണ്ടോ പേർ ലക്ഷക്കണക്കിന് കന്യാസ്ത്രികളിൽ ഏതാനും പേർ
ഈ ചെറിയ ശതമാനക്കണക്കെടുത്ത് വിമർശിക്കുവാനുള്ളതല്ല കത്തോലിക്ക സഭ, അവർ ചെയ്ത സേവനങ്ങളെ കാണാതെയാകരുത് നിങ്ങളുടെ വിമർശനം,
ചെയ്ത പാപങ്ങൾ ദൈവത്തിനോട് ഏറ്റ് പറയുന്ന പോലെ പുരോഹിതനോട് പറയുമ്പോൾ അവിടെ പീഡനത്തിന് ഒരു സാധ്യതയുമില്ല അവിടെ പരിഹാരവും, പ്രായശ്ചിത്തവും മാത്രമാണ് ഉണ്ടാവുക. തെറ്റായി സംഭവിച്ചുവെങ്കിൽ അത് മാപ്പർഹിക്കാത്ത പാപവുമാണ്. തെറ്റ് ചെയ്യ്തവർ ശിക്ഷിക്കപ്പെടണം
20 വർഷത്തിനിടയിൽ എന്റെ വഴിയിൽ എന്നെ ബാധിച്ച് ഒരു പീഡനവും കടന്ന് വന്നട്ടില്ല, ഞാൻ ശ്രവിച്ച പീഡന വാർത്തകളിൽ സഭയെ അല്ല ഞാൻ കണ്ടത് മനുഷ്യരെയാണ് പാപികളായ മനുഷ്യരെ…. അവരെ നിയമം ശിക്ഷിച്ചിട്ടുമുണ്ട് .ഒരു മനുഷ്യൻ 13 വർഷം പഠിച്ച് തിരുപ്പട്ടം എന്ന കൂദാശ സ്വികരിച്ചാണ് പുരോഹിതനാകുന്നത് ,ഒരു ജഡ്ജി ഒരു കുറ്റത്തിന് ശിക്ഷ നല്കുമ്പോൾ അതിന് അദ്ദേഹം ഒപ്പിടുന്ന കടലാസിന് പ്രാധാന്യം കിട്ടുന്നത് ജഡ്ജിയെന്ന നിലയിൽ അദ്ദേഹത്തിന് കിട്ടിയ പവർ ഒന്ന് കൊണ്ട് മാത്രമാണ്, അത് പോലെ തന്നെയാണ് തിരുപ്പട്ടം സ്വീകരിക്കുന്ന പുരോഹിതനും ഈ കൂദാശയിലൂടെ ആ വ്യക്തി ദൈവത്തിന്റെ പ്രതിപുരുഷനായി മാറുന്നു.ഞാനിന്ന് യുവജന ശുശ്രൂഷകനായി സഭയിൽ പ്രവർത്തിക്കുമ്പോൾ എനിക്കുറപ്പുണ്ട് സഭ എന്ന രണ്ടക്ഷരത്തിന് സംരക്ഷണം നല്കാൻ ലക്ഷക്കണക്കിന് രക്തസാക്ഷികളുണ്ടെന്ന് അവരുടെ ത്യാഗത്തിന്റെയും, വിശ്വാസത്തിന്റെയും പുറത്താണ് സഭ നിലനില്ക്കുന്നത് എത്ര കാറ്റടിച്ചാലും അത് ഉലയുകയില്ല.
ഒരു KCYMക്കാരന് മാറി ചിന്തിക്കാൻ സാധിക്കുകയുമില്ല….
ഹിന്ദുവും, മുസ്ലിംമും, ക്രിസ്ത്യാനിയും ബുദ്ധനും, ജൈനനും പീഡിപ്പിക്കപ്പെടുമ്പോൾ അത് രാജ്യത്തിന്റെയാകെ വേദനയാകണം, നമ്മുടെ വേദനയാകണം അവിടെ പുരോഹിതനെയും, പൂജാരിയെയും, ഉസ്താദിനെയും തെരഞ്ഞ് പിടിച്ചാവരുത്
അന്തി ചർച്ച നടത്തേണ്ടത്
സഭയ്ക്കുള്ളിലും പുഴുകുത്തുകൾ ഉണ്ട് പിഴ്തെറിയേണ്ട കാര്യങ്ങളുമുണ്ട് അവയെ സഭയ്ക്കൊപ്പം നിന്ന് ചൂണ്ടി കാണിക്കുമ്പോളാണ് നമ്മൾ യഥാർത്ഥ വിശ്വാസികളാവുന്നത് ഇവിടെ നിങ്ങൾ ചോദിക്കും അങ്ങനെ ചൂണ്ടി കാണിക്കുമ്പോൾ നമ്മൾ ഒറ്റപെടില്ലെയെന്ന് ഇല്ലയെന്നാണ് എനിക്ക് നല്കാനുള്ള ഉത്തരം, മാറ്റി നിർത്തപ്പെട്ടവരുണ്ടെങ്കിൽ അല്ലെങ്കിൽ സ്വയം മാറി നിന്നവരുണ്ടെങ്കിൽ അവർ യഥാർത്ഥ വിശ്വാസികളല്ല സഭയ്ക്ക് പുറത്താക്കാൻ സാധിക്കുന്നതല്ല നമ്മുടെ വിശ്വാസം …..അത് നമ്മുക്കവകാശപ്പെട്ടതാണ്. ഞാൻ സഭയെ വിമർശിക്കുമ്പോൾ അത് കേൾക്കുവാനുള്ള മനസ് സഭാധികാരികൾ ഇത് വരെ കാണിച്ചിട്ടുണ്ട് എന്നെ പോലുള്ളവരെ ചേർത്ത് നിർത്താറുണ്ട്, പ്രോൽസാഹനം നല്കാറുണ്ട്…. എനിക്ക് സഭയിൽ നിന്നും ലഭിച്ചതിൽ കൂടുതൽ കാര്യങ്ങൾ സമയമായും, പണമായും, അദ്ധ്യാനമായും സഭയ്ക്ക് ഞാൻ നല്കിയിട്ടുണ്ട് അതാണ് എന്റെ വിശ്വാസം, അത് ചെയ്യാൻ എനിക്ക് ആവേശം നല്കിയത് ദൈവത്തിലുള്ള വിശ്വാസം കൊണ്ടാണ്,
എന്റെ ഇത് വരെയുള്ള എല്ലാ മേഖലകളിലും ദൈവത്തിന്റെ വലിയ ഇടപ്പെടലുകളുണ്ടായിട്ടുണ്ട് ഞാൻ സഭയ്ക്കൊപ്പം നിന്ന് ശുശ്രൂഷ നടത്തുമ്പോൾ എന്റെ എന്റെ ആവശ്യങ്ങൾ തമ്പുരാൻ സാധിച്ച് തരാറുണ്ട്,പ്രതിസന്ധികളിൽ പതറാതെ ജീവിക്കാൻ കരുത്ത് നല്കാറുണ്ട്, ഞാൻ അറിയാതെ ചിലവുകളറിയാതെ ‘എന്റെ വിവാഹം, വീട്, ജോലി എല്ലാ ‘ആവശ്യങ്ങളും സാധിച്ച് തരുമ്പോൾ ഞാൻ ഉറച്ച് വിശ്വസിക്കുന്നു കലർപ്പില്ലാതെ ഞാൻ സഭയ്ക്കൊപ്പം നിന്ന് യുവജന ശുശ്രൂഷ ചെയ്യുന്നത് ഒന്ന് കൊണ്ട് മാത്രമാണ് ഇതെല്ലാം സാധ്യമാകുന്നതെന്ന് നാളെ പ്രതിസന്ധിയിൽ തളരാതെ യുദ്ധം ചെയ്യാനുള്ള കരുത്ത് തമ്പുരാൻ എനിക്ക് നല്കുന്നുണ്ട്……
കെ.സി.വൈ.എം ക്കാരനും, ജീസസ് യൂത്ത് ക്കാരനും സഭയിലെ യുവജനങ്ങളാണെന്ന പോലെ പങ്കാളിത്ത സഭ നമ്മുടെതാണ്

ഇതാണ് എന്റെ വിശ്വാസം…..

വെള്ളവസ്ത്രമണിഞ്ഞ് ഞാൻ ഈശേയേ അറിഞ്ഞ വിശ്വാസം…..

ഒരിക്കൽ കൂടി ഞാൻ ഈ വസ്ത്രമണിയും എന്റെ ‘അവസാന കൂദാശയും സ്വീകരിച്ച് കൊണ്ട് അന്നും ഞാൻ മുറുകെ പിടിക്കുംക്രൂശിത രൂപത്തെ.
ഒരു ശക്തിക്കും അത് തകർക്കാൻ സാധിക്കുകയില്ല……..


അജിത്ത് തങ്കച്ചൻ കാനപ്പിള്ളി
LCYM സംസ്ഥാന പ്രസിഡന്റ്