കുമ്പസാരത്തെയും അതിന്റെ വിശുദ്ധിയെയും അറിഞ്ഞിട്ടില്ലാത്തവർ ഒരുപക്ഷെ അതിനെ ചോദ്യം ചെയ്യ്തേക്കാം.

0

ഓർമ്മ വെച്ച കാലം മുതൽ ഇടവക പള്ളിയോടും, വൈദികരോടും , വലിയ  ആത്മബന്ധം  പുലർത്തി ജീവിച്ചു വന്ന യുവാവ് ആണ് ഞാൻ. മുതിർന്നപ്പോൾ ഇടവകയിൽ  നിന്നും

MCYM എന്ന  സംഘടനയിലേക്കും  MCYM  പ്രസ്ഥാനത്തിലൂടെ മലങ്കര  കത്തോലിക്കാ സഭയിലേക്കും  കൂടുതൽ അടുക്കുവാൻ അവസരം ലഭിച്ചു .

നാഗരിക സംസ്കാരത്തിന്റെ എല്ലാ നന്മതിന്മകളും ഉള്ള വ്യക്തിത്വത്തിന് ഉടമ ആയതു കൊണ്ട് തന്നെ എന്റെ യുവത്വത്തിന്റെ ഊർജ്ജം, എന്റെ യൗവ്വനത്തിന്റെ കുതിപ്പ്  ശരിയായ ദിശയിൽ തന്നെ ആണ് എന്ന് പരിശോധിക്കുവാൻ ഉള്ള അവസരം തന്നത് കത്തോലിക്കാ സഭയാണ്,സഭയുടെ കൂദാശകൾ ആണ്.

ഞാൻ ക്രിസ്തുവിനെ അറിഞ്ഞതും, സ്വീകരിച്ചതും സഭയിലൂടെ ആണ്. പാരമ്പര്യങ്ങളിൽ വൈവിധ്യം ഉണ്ട് എങ്കിലും ആഗോള കത്തോലിക്കാ സഭ അതിന്റെ കൂട്ടായ്മയും, വിശ്വാസവും കൈ വിടാതെ ലോകത്തിലെ ഏറ്റവും വലിയ വിശ്വാസ സമൂഹം ആയി നിൽക്കുന്നതും ക്രിസ്തു  ആണ്  അടിസ്ഥാനം എന്നത്കൊണ്ട്  തന്നെയാണ്.

ആയതിനാൽ തന്നെ ഒരു മലങ്കര  കത്തോലിക്കൻ  ആയി ജനിച്ചതിലും, വളർന്നതിലും,ഇപ്പോഴും  സഭയോട്  കൂടെ  നില്കുന്നതിലും,സഭയുടെ എല്ലാ കൂദാശകളിലും പ്രത്യേകിച്ചു *കുമ്പസാരം* എന്ന 2000വർഷത്തിന് മുൻപ് നസ്രായൻ യേശു സ്ഥാപിച്ച അനുരഞ്ഞത്തിന്റെ കൂദാശയിൽ ഞാൻ അഭിമാനിക്കുന്നു.

കുമ്പസാര കൂട്ടിൽ എന്റെ രക്ഷകൻ, പാപചുഴിയിൽ  വീണു മുങ്ങിത്താഴുന്ന എന്നെ സ്നേഹത്തിന്റെ കരം നീട്ടി  രക്ഷിക്കുവാൻ  കാത്തിരിക്കുന്ന എന്റെ കർത്താവിനെ ഞാൻ കാണുന്നു.ലോകത്തെ സ്നേഹിക്കുന്ന ഏറ്റം വലിയ നേതാവിനെഞാൻ കാണുന്നു.എന്റെ രക്ഷകന്റെ അടുത്തേക്ക് ഇനിയും ഞാൻ  ചേർന്നു  നിൽക്കും …ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സഭയുടെ കൂദാശകളുടെ പവിത്രതയിൽ ഒരു തെല്ലു സംശയും തോന്നുകയുമില്ല, മാത്രമല്ല   സഭ അനുശാസിക്കുന്ന എല്ലാ കൂദാശകളും പ്രത്യേകിച്ച് ഏതൊരു വ്യക്തിക്കും തന്റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും വീണ്ടും സ്വീകരിക്കാവുന്ന *കുമ്പസാരത്തിൽ* ഞാൻ വിശ്വസിക്കുന്നു, അഭിമാനിക്കുന്നു.എന്റെ യൗവനത്തിലെ  പാപ  ചിന്തകളെ  കടിഞ്ഞാൺ ഇട്ട് നിയന്ത്രിക്കുന്ന വീണ്ടും പാപസാഹചര്യങ്ങളിലേക്ക് പോകാതിരിക്കാൻ എന്നെ  സഹായിക്കുന്ന സഭയുടെ കൂദാശകളിൽ ഒന്നായ *കുമ്പസാരത്തെയും* സഭയുടെ  മൂല്യങ്ങളെയും ചങ്കിലെ അവസാന ഇടിപ്പ് നിക്കും വരെ ഞാൻ  ഉയർത്തിപിടിക്കും. പ്രതികൂല സാഹചര്യങ്ങളിൽ സഭയോടും, പിതാക്കന്മാരോടും ചേർന്ന് പ്രാർത്ഥനയിൽ ജീവിക്കും.എന്തെന്നാൽ എന്നെ ഞാൻ ആക്കിയത് എന്റെ സഭയാണ്.എന്നെ വീണ്ടെടുത്ത് *കുമ്പസാരം* ആണ്.

 

ഈ നാളുകളായി ഒറ്റപ്പെട്ട ചില തിന്മകരമായ സംഭവങ്ങളുടെ പേരിൽ കത്തോലിക്കാ സഭയെയും, സഭയുടെ കൂദാശകളെയും അതിന്റെ വിശുദ്ധിയേയും ചോദ്യം ചെയ്യുന്നതായി കാണുന്നുണ്ട്… സഭയ്‌ക്കെതിരെ  കുരിശു  യുദ്ധം  പ്രിഖ്യാപിച്ച  ഒരുപിടി  മനുഷ്യരെ  കാണുന്നുണ്ട്  *കുമ്പസാരത്തെ* യും  സഭയെയും   ക്രൂശിക്കാൻ ഇറങ്ങിയവരോട് തികഞ്ഞ സഹതാപം മാത്രം.എന്തെന്നാൽ ലൗകീക സുഖ സൗകര്യങ്ങളിൽ മുഴുകി പലപ്പോഴും ഞാനും തിന്മകരമായ പ്രവർത്തനങ്ങളിൽ ചെന്നുപെടാറുണ്ട്.അതിന്റെ കുറ്റബോധം ഉള്ളിൽ തിങ്ങുമ്പോൾ ആ പാപഭാരം ഇറക്കി വെക്കുവാൻ എന്നെ സഹായിച്ചിട്ടുള്ളത് *കുമ്പസാരം* എന്ന പരിപാവനമായ കൂദാശയാണ്.

ആണ്ടിൽ ഒരിക്കൽ എങ്കിലും കുമ്പസരിക്കാൻ ശ്രെമിച്ചിരുന്ന ഞാൻ ഇനി മുതൽ എല്ലാ ആഴ്ചയിലും കുമ്പസാരിച്ചു ഈ കൂദാശയെ  ചോദ്യം ചെയ്യതവർക്കുള്ള മറുപടി കൊടുക്കുന്നതാണ്.

 

*കുമ്പസാരത്തെയും* അതിന്റെ വിശുദ്ധിയെയും അറിഞ്ഞിട്ടില്ലാത്തവർ ഒരുപക്ഷെ അതിനെ ചോദ്യം ചെയ്യ്‌തേക്കാം. ഒരു പക്ഷെ ഈ സഭയിലുള്ളവരും അതിനു മുതിർന്നു എന്ന് വരാം.

എന്നാൽ യഥാർത്ഥമായി പശ്ചാത്താപിച് ഒരിക്കൽ എങ്കിലും കുമ്പസാരിച്ചിട്ടുള്ളവർ ഒരു നാളും അതിനെ തള്ളി പറയുകയില്ല.ആത്മീയ  കുളിയായ  കുമ്പസാരം  എന്ന  കൂദാശ  ഇല്ലായിരുന്നു  എങ്കിൽ ,ഏറ്റു  പറഞ്ഞു  ഒന്ന്  കരയാൻ  കുമ്പസാര  കൂട്  ഇല്ലായിരുന്നു  എങ്കിൽ  എത്രയോ  പേര്  പാപ  ഭാരം  പേറി  ആത്മഹത്യ  എന്ന മഹാപതുകത്തെ ശരണം പ്രാപിച്ചേനെ.

പ്രത്യേകിച്ച് മരണം മുന്നിൽ കാണുന്ന നിമിഷങ്ങളിൽ *കുമ്പസാരം* എന്ന കൂദാശ നൽകുന്ന നൽകുന്ന പാപമോചനത്തിന്റെ ശാന്തി ഇന്നലെത്തെ മഴയ്ക്ക് മുളച്ച പുൽനാമ്പിന്റെ കരുത്തു മാത്രം കൊണ്ട്  ജീവിക്കുന്ന

കപടരാഷ്ട്രീയ- സ്ത്രീപക്ഷ വാദികൾക്ക് മനസ്സിലാവുകയില്ല. പാപഭാരം പേറി മരിക്കേണ്ടി വരുന്ന അത്തരം കൃമികീടങ്ങളോട് സഹതാപം മാത്രം…

*ജയ് Christ ജയ്  catholics*

💪💪💪

DENZIL CHERIYAN THOMAS

GEN. Secretary

MCYM Muvattupuzha Diocese