മൂവാറ്റുപുഴ ഭദ്രാസനത്തിലെ ത്രിദിയ മെത്രാപ്പോലീത്തയായി യൂഹാനോന്‍ മോര്‍ തെയഡോഷ്യസ് പിതാവ് സ്ഥാനമേറ്റു

0

മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ ഭദ്രാസനത്തിലെ ത്രിദിയ മെത്രാപ്പോലീത്തയായി യൂഹാനോന്‍ മോര്‍ തെയഡോഷ്യസ് പിതാവ്  സ്ഥാനമേറ്റു. ⛪

വാഴപ്പിള്ളി സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ രാവിലെ ഒൻപതിനു സ്ഥാനമൊഴിഞ അഭിവന്ദ്യ ഏബ്രഹാം മോര്‍ യൂലിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കു മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.

തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മോർ കൂറിലോസ്, ബിഷപ്പ് ജോഷ്വാ മോര്‍ ഇഗ്നാത്തിയോസ്, ബിഷപ്പ് യൂഹാന്നോന്‍ മോര്‍ ക്രിസോസ്റ്റം, ബിഷപ്പ് ജോസഫ് മോര്‍ തോമസ്, ബിഷപ്പ് ജേക്കബ് മോര്‍ ബര്‍ണബാസ്, ബിഷപ്പ് വിന്‍സെന്റ് മോര്‍ പൗലോസ്, ബിഷപ്പ് ഫിലിപ്പോസ് മോര്‍ സ്‌തേഫാനോസ്, ബിഷപ്പ് സാമുവേല്‍ മോര്‍ ഐറേനിയോസ്, ബിഷപ്പ് തോമസ് മോര്‍ യൗസേബിയോസ്, ബിഷപ്പ് ഗീവറുഗീസ് മോര്‍ മക്കാറിയോസ്, ബിഷപ്പ് തോമസ് മോര്‍ അന്തോണിയോസ് എന്നിവര്‍ സഹകാര്‍മികരായി.

വിവിധ സഭകളില്‍ നിന്നുള്ള മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും ചടങ്ങില്‍ പങ്കെടുത്തു.