മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ സഭാഅസംബ്ലിക്കു മുന്നോടിയായി “കൃപ നിറയുന്ന കുടുംബങ്ങൾ” എന്ന വിഷയത്തിൽ യുവജനങ്ങളുടെ ചിന്തകൾ, ആശയങ്ങൾ എന്നിവ സഭാതലത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി എംസിവൈഎം ഭദ്രാസന യുവജന പ്രസ്ഥാനം നേതൃത്വം നൽകിയ മാവേലിക്കര ഭദ്രാസന യുവജനഅസംബ്ലി ഇക്കഴിഞ്ഞ ശനിയാഴ്ച, 2019 ജൂൺ 29നു കറ്റാനം വൈദീകജില്ലയിലെ പഴകുളം സെന്റ്. മാത്യൂസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. കടമ്പനാട് വൈദീകജില്ല ഡയറക്ടർ ഫാ.വർഗീസ് കുന്നത്തേത്ത് പതാകയുയർത്തി അസ്സെംബ്ലിക്കു തുടക്കമായി. മാവേലിക്കര വികാരി ജനറാൾ മോൺ. ജോസ് വെണ്മാലോട്ട് ഉത്‌ഘാടനം നിർവഹിച്ചു. ഭദ്രാസന പ്രസിഡന്റ്‌ ബിബിൻ വൈദ്യൻ കല്ലട അദ്ധ്യക്ഷൻ ആയിരുന്നു, ഡയറക്ടർ ഫാ. വർഗീസ് മുകളുംപ്പുറത്ത് ആമുഖസന്ദേശം നൽകി.

വിവിധ വൈദീക ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവജന പ്രതിനിധികൾ പങ്കെടുത്തു. പ്രശസ്‌തട്രെയ്നർ ഫാ. പ്രദീപ്‌ ക്ലാസുകൾ കൈകാര്യം ചെയ്തു. ഭദ്രാസനാധിപൻ അഭി. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ വാക്കുകൾ യുവജനങ്ങൾക്ക്‌ ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ വിശ്വാസത്തിൽ അടിയുറച്ചു കുടുബങ്ങളിൽ-സാമൂഹിക പശ്ചാത്തലത്തിൽ എങ്ങനെ ആയിരിക്കണം ഒരു മലങ്കര യുവത്വം ആയിരിക്കേണ്ടതെന്നുമുള്ള ബോധ്യം നൽകി. അഭിവന്ദ്യ പിതാവിന് നാമഹേതുക തിരുനാളിന്റേതായ ആശംസകൾനേർന്നുകൊണ്ട് ചെങ്ങന്നൂർ വൈദീകജില്ലാ ഡയറക്ടർ ഫാ. ജോർജ് കോട്ടപ്പുറം സംസാരിച്ചു.ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആദരസൂച്ചകമായി ഭദ്രാസന ഡയറക്ടർ ഫാ. വർഗീസ് മുകളുംപുറത്ത് പൊന്നാടയണിയിച്ചു, യുവജനങ്ങൾക്ക് വേണ്ടി ഭദ്രാസന ജനറൽ സെക്രട്ടറി സുധിൻ മണ്ണാറോഡ് ത്രിവർണഷാൾ അണിയിച്ചു. പിതാവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ യുവജന അസംബ്ലിക് സമാപനം കുറിച്ചു.

w