ന്യൂയോർക്ക്∙ സെന്റ് മേരീസ്ക്യൂൻ ഓഫ് പീസ് സിറോ മലങ്കര കാത്തലിക് എപ്പാർക്കിക്ക് ഇത് അഭിമാന നിമിഷം. നോർത്ത് മേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ വളർച്ചയിൽ കഴിഞ്ഞ മൂന്നുദശാബ്ദങ്ങളിലായി നിർണ്ണായക പങ്കുവഹിച്ച മോൺ പീറ്റർ കോച്ചേരിയെയും മോൺ അഗസ്റ്റിൻ മംഗലത്തിനെയും കോറെപ്പിസ്കോപ്പമാരായി തിരുസഭ ഉയർത്തി

ജൂലൈ ആറ് ശനിയാഴ്ച ന്യൂയോർക്കിലെ എൽമണ്ട് സിറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ദേവാലയത്തിൽ 9.30 ന് നടക്കു നടക്കുന്ന കോറെപ്പിസ്കോപ്പ ശുശ്രൂഷകൾക്ക് സിറോ മലങ്കര കത്തോലിക്കാ സഭയുടെ പിതാവ് മോറാൻ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. നേർത്ത് അമേരിക്കൻ സിറോ മലങ്കര കാത്തലിക് എപ്പാർക്കി അധ്യക്ഷൻ
അഭിവന്ദ്യ പീലിപ്പോസ് മാർസ്തേഫാനോസ്, ഷിക്കാഗോ സിറോ മലബാർ എപ്പാർക്കി അധ്യക്ഷൻ മാർ അങ്ങാടിയത്ത്, മാർ അന്തോണിയോസ്, നിരവധി വൈദികരും സന്യസ്തരും സന്യാസിനികളും അൽമായരും ശുശ്രൂഷകളിൽ പങ്കെടുക്കും.