മലങ്കര സുറിയാനി കത്തോലിക്കാ സഭ, മുവാറ്റുപുഴ രൂപത മാർ ഇവാനിയോസ് പദയാത്രക്ക് മുവാറ്റുപുഴയിൽ തുടക്കമായി

0

മുവാറ്റുപുഴ :- പ്രാർത്ഥന മഞ്ജരികൾ ഉരുവിട്ട് ദൈവദാസൻ മാർ ഇവാനിയോസ്‌ പിതാവിന്റെ മാധ്യസ്ഥം യാചിച്ചു തീർത്ഥാടകർ മുവാറ്റുപുഴ സെന്റ്. ജോസഫ് കത്തിഡ്രലിൽ നിന്ന് യാത്ര ആരംഭിച്ചു. ദൈവദാസൻ മാർ ഇവാനിയോസ്‌ മെത്രാപ്പോലീത്തായുടെ കബറിങ്കലേക്കുള്ള തീർത്ഥാടന പദയാത്ര മുവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴയിൽ നിന്ന് 7 -ഴാം തിയതി ആരംഭിച് പതിനാലാം തിയതി തിരുവനന്തപുരം പട്ടം സെന്റ് മേരീസ്‌ കത്തിഡ്രലിൽ സമാപിക്കുന്നു. ദൈവദാസൻ മാർ ഇവാനിയോസ്‌ പിതാവിന്റെ ദർശനങ്ങൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത മുവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് അഭിപ്രായപ്പെട്ടു. 8 ദിവസങ്ങളിലായി നടക്കുന്ന മുവാറ്റുപുഴയിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥാടന പദയാത്ര ഏറ്റവും ദൈർഖ്യമേറിയതും തീർത്ഥാടന പദയാത്രയിൽ ആദ്യത്തേതുമാണ്. മുവാറ്റുപുഴ, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, അടൂർ, ആയൂർ, പീരപ്പൻകോട്, നാലാഞ്ചിറ വഴി ജൂലൈ 14 ന് തിരുവനതപുരം പട്ടം സെന്റ് മേരീസ്‌ കത്തിഡ്രലിൽ സമാപിക്കുന്നു. വള്ളി കുരിശു MCA സഭാതല വൈസ് പ്രസിഡന്റ്‌ ജേക്കബ് ഞാറക്കാട്ട്, MCYM പതാക രൂപത പ്രസിഡന്റ്‌ ബിച്ചു, കാതോലിക്ക പതാക സഭാതല സമിതി പ്രസിഡന്റ്‌ ടിനു കുര്യാക്കോസ്, പേപ്പൽ പതാക K T കുര്യാക്കോസ് എന്നിവർ പിതാവിൽ നിന്നും സ്വീകരിച്ചു.

തീർത്ഥാടന പദയാത്രക്ക് എം.സി.എ., എം.സി.വൈ. എം സംഘടനകൾ സംയുക്തമായി നേതൃത്വം നൽകുന്നു, വികാരി ജനറൽ റെവ ഫാ. വർഗീസ് കുന്നുംപുറം, കത്തീഡ്രൽ വികാരി ഫാ. കുര്യാക്കോസ് അണ്ടികുളത്തു, ഫാ. ജോസ് കുറ്റിക്കേരിൽ, ഫാ. കുര്യാക്കോസ് കറുത്തേടത്ത്, ഷിബു പനച്ചിക്കൻ, ഡെൻസിൽ ചെറിയാൻ, ഫിലിപ്പ് കടവിൽ എന്നിവർ നേതൃത്വം നൽകുന്നു.

9 ന് തിരുവല്ലയിൽ എത്തിച്ചേരുന്ന തീർത്ഥാടന പദയാത്ര തിരുവല്ലയിൽ നിന്ന് ആരംഭിക്കുന്ന യാത്രയോടും അടൂർ എത്തുമ്പോൾ പ്രധാന തീർത്ഥാടന പദയാത്രയോടും ചേർന്ന്
യാത്ര തുടരും.

ജൂലൈ 15 ന് നടക്കുന്ന മാർ ഇവാനിയോസ് ഓർമ പെരുന്നാളിന് ശേഷമേ പദയാത്രികർ തിരികെ പോരുകയുള്ളു.