ബനഡിക്ട് മോർ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 17 ാമത് പുരസ്‌കാരം

0

തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വീതിയ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പും, തിരുവനന്തപുരം അതിഭദ്രാ നാധ്യക്ഷനുമായിരുന്ന ബനഡിക്ട് മോർ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തായുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 17 ാമത് പുരസ്‌കാരം കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്മലിനു സമ്മാനിക്കും.ആതുരസേവന, പരിസ്ഥിതിരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫാ.ചിറമ്മലിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രം, ഫലകം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 12ന് മാേർ ഗ്രീഗോറിയോസിന്റെ ചരമരജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കല്ലൂപ്പാറ കോട്ടൂര്‍ ആര്‍ച്ച് ബിഷപ്പ് മോർ ഗ്രീഗോറിയോസ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സമ്മേളനത്തില്‍ മലങ്കര സഭയുടെ തലവനും, പിതാവുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അവാര്‍ഡ് സമ്മാനിക്കും.