ബത്തേരി ഭദ്രാസന അസംബ്ലി

0

 

 

മലങ്കര  സുറിയാനി കത്തോലിക്ക സഭയുടെ രണ്ടാമത് സഭാ  അസംബ്ലിക്ക് മുന്നോടിയായി നടത്തപ്പെട്ട ബത്തേരി രൂപത അസംബ്ലി ആഗസ്റ്റ് 16, 17 തീയതികളിൽ സെൻറ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ബത്തേരി രൂപത അസംബ്ലി സമാപിച്ചു. ബത്തേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസിൻറെ അധ്യക്ഷതയിൽ നടന്ന അസംബ്ലി താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയോസ് പിതാവ് ഉദ്ഘാടനം ചെയ്തു. ദൈവത്തോട് ചേർന്ന് നിൽക്കുമ്പോളാണ് കുടുംബങ്ങളിൽ കൃപ നിറയുകയെന്നും യേശുവിന്റെ സ്നേഹമാണ് കുടുംബങ്ങളിൽ ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസംബ്ലി സഭയ്ക്കും രൂപതയ്ക്കും മാത്രമല്ല മറ്റ് സഭകൾക്കും പൊതുസമൂഹത്തിനും ഓരോ കുടുംബത്തിനും പ്രാധാന്യം ഉള്ളതാണെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിവന്ദ്യ ഡോ ജോസഫ് മാർ തോമസ് മെത്രപ്പോലീത്ത ഊന്നിപ്പറഞ്ഞു. പാറശ്ശാല രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൂസേബിയൂസ് വിഷയാവതരണം നടത്തി. രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും അൽമായ പ്രതിനിധികളുടെയും പ്രതിനിധികൾ പങ്കെടുത്തു. അസംബ്ലിക്ക് മുഖ്യവികാരി ജനറാൾ  മാത്യു അറമ്പൻകുടി കോർ എപ്പിസ്‌ക്കോപ്പാ, വികാരി ജനറാൾ മോൺ ഡോ. തോമസ് കാഞ്ഞിരമുകളിൽ, ഫാ. സെബാസ്ററ്യൻ ഇടയത്തു  എന്നിവർ നേതൃത്വം നൽകി.