യുവജന സംഗമം ഒരുക്കങ്ങളുടെ വിശകലനം

0

കോട്ടയം : 28 മത് അന്തർദേശിയ യുവജന സംഗമത്തിന്റെ ഒരുക്കങ്ങളുടെ വിശകലനം കോട്ടയം പാമ്പാടി മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വെച്ച് നടന്നു. സഭതല ക്വിസ് മത്സരം, ദീപശിഖ പ്രയാണങ്ങൾ, ഛായാചിത്ര പ്രയാണങ്ങൾ, യുവജന സംഗമം എന്നിവയുടെ ഒരുക്കങ്ങളുടെ അവസാനവട്ട ചർച്ചകൾ പൂർത്തീകരിച്ചു. തിരുവല്ല അതിഭദ്രാസന പ്രസിഡന്റ്‌, ഡയറക്ടർ, സഭാതല സമിതി പ്രസിഡന്റ്‌, വിവിധ മേഖല പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ, ഡയറക്ടർ അച്ചന്മാർ എന്നിവർ പങ്കെടുത്തു.