ഗ്രാമീണ മേഖലയിൽ യുവശക്തി അറിയിച്ചു കൊണ്ട് മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം (MCYM) ഒഡീഷ റീജിയൺ

0

ഒഡീഷ : മലങ്കര സുറിയാനി കത്തോലിക്ക സഭ ഗുഡ്ഗാവ് രൂപതയുടെ ഒഡീഷ റീജിയൺ Mycm യുവജന കൺവെൻഷൻ ഹെബ്രോൺ 2019 നവംബർ 10, 11 തീയതികളിൽ നബരംഗ്പൂർ ജില്ലയിൽ സോനുഗുഡ മാർ ഗ്രിഗോറിയോസ് സ്കൂൾ അങ്കണത്തിൽ വച്ചു നടത്തപ്പെട്ടു. ഗുഡ്ഗാവ് രൂപത മുഖ്യ വികാരി ജനറൽ റൈറ്റ് റവ. ഫാ. ദാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. രൂപതയുടെ MCYM ഡയരക്ടർ റവ. ഫാ. ദേവസ്വ കുതിരക്കല്ലിൽ, MCYM റീജിയണൽ ഡയരക്ടർ റവ. ഫാ. ജോസ് മുണ്ടപ്ലാവില, MCYM രൂപത റെപ്രെസന്ററ്റീവ് Mr. ഷിജിൻ പുത്തെൻപുരക്കൽ , ഒഡീഷ റീജിയണൽ കോ ഓർഡിനേറ്റർ റവ. ഫാ. ജോസ് കുന്തറയിൽ റവ. ഫാ. പ്രിൻസ് നെരിയാട്ടിൽ ഒ ഐ സി, റവ. ഫാ. സജി, റവ. ഫാ. ജോസ് വാലുപറമ്പിൽ, റവ. ഫാ. ജോഷി റെയ്മണ്ട് ഒ ഐ സി എന്നിവർ പങ്കെടുത്തു. നബ് രംഗ് പൂർ BDO മിസ്സ്‌ അക്ഷിമിത ഒഎസ്, Mrs. ആനി അനീഷ് , റവ. ഫാ. സിജു തോമസ് ഒ ഐ സി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഒഡീഷ, ബീഹാർ, ഛത്തീസ്ഗഡ്, വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും 120 ഓളം യുവജനങ്ങൾ, ആനിമേറ്റേഴ്‌സ് സിസ്റ്റേഴ്സ് എന്നിവർ പങ്കെടുത്തു. കൺവെൻഷന്റെ ഭാഗമായി മാർ ഗ്രിഗോറിയോസ് വോളിബാൾ ടൂർണമെന്റും എംസിഎം ആന്തം കോംപെറ്റീഷനും നടത്തപ്പെട്ടു.