മഠത്തിൽ സന്യാസാർത്ഥിനി മരണപ്പെട്ട സംഭവവും, അപമാനിക്കപ്പെടുന്ന സന്യാസവും

0

മഠത്തിൽ സന്യാസാർത്ഥിനി മരണപ്പെട്ട സംഭവവും, അപമാനിക്കപ്പെടുന്ന സന്യാസവും

കന്യാസ്ത്രീയാകാൻ പഠിച്ചു കൊണ്ടിരുന്ന ഒരു പെൺകുട്ടി മരിച്ചതിൻ്റെ പേരിൽ കന്യാസ്ത്രീകളേയും കന്യാ മഠങ്ങളേയും അവഹേളിച്ചു കൊണ്ടും, പരിഹസിച്ചുകൊണ്ടും കുറേ ആഭാസൻമാർ സോഷ്യൽ മീഡിയയിൽ കിടന്ന് നിരങ്ങുന്നുണ്ട്. എല്ലാ തവണത്തെയും പോലെ ചില എക്സ് കന്യാസ്ത്രീകളും സ്വതന്ത്ര ചിന്തകരും, സ്ത്രീപക്ഷ വാദികളുമാണ് ഇതിന് വേണ്ട നേതൃത്വം നൽകി കൊണ്ടിരിക്കുന്നത്. കൊറോണ വന്ന് മനുഷ്യർ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ തത്രപ്പാട് പെടുമ്പോഴും സഭയ്ക്കിട്ട് പണിയാൻ അവസരം കിട്ടിയാൽ വിട്ട് കളയാൻ മടിയില്ലാത്തവൻമാരൊക്കെ എന്തൊരു ജൻമങ്ങളാണ്. നല്ലവരായ “കന്യസ്ത്രീ അമ്മമാരുടെ ” സേവനങ്ങളുടെ മഹത്വം അറിഞ്ഞിട്ടുള്ളവർക്കൊക്കെ യുക്തിരഹിതവും, മലീമസമുമായ ഇത്തരം അരോപണങ്ങൾ വലിയ വിഷമം ഉണ്ടാക്കുന്നവയാണ്.

കന്യാസ്ത്രീകൾ അടിമകളാണ്, വൈദികരും ബിഷപ്പുമാരും അവരെ ലൈംഗികമായി ഉപയോഗിക്കുകയാണ്, മഠങ്ങളെല്ലാം വേശ്യാലയങ്ങൾക്ക് സമമാണ്, തുടങ്ങി കേട്ടാൽ അറക്കുന്ന കുടുംബത്തിൽ പിറന്ന മനുഷ്യർ പറയുകയോ ചർച്ച ചെയ്യുകയോ ചെയ്യാത്ത തരത്തിലുള്ള അശ്ലീല വർത്തമാനങ്ങളാണ് ചില തത്പര കക്ഷികൾ സഭയ്ക്കെതിരെ പൊതുധാരയിൽ ചർച്ചയ്ക്ക് വയ്ക്കുന്നത്. സഭയോട് പ്രത്യക്ഷത്തിൽ യാതൊരു വിരോധവുമില്ലാത്ത, സഭയുടെ വിവിധ തലങ്ങളിലുള്ള സേവനങ്ങളുടെ ഗുണഫലങ്ങൾ പറ്റിയിട്ടുള്ള ചില നിഷ്ക്കളങ്കരും ഈ കുപ്രചാരണത്തിൽ വീണുപോകുന്നുണ്ട് എന്നുള്ളത് സങ്കടകരമാണ്. കത്തോലിക്കാ സഭയ്ക്കെതിരെ ഇത്തരം അവസരങ്ങളിൽ നടക്കുന്നത് വളരെ ആസുത്രിതമായ ആക്രമണമാണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ലാ. കന്യാമഠങ്ങളേ അവഹേളിച്ച് പോസ്റ്റുകൾ ഇടുന്ന നാലം കിടകളുടെ പോസ്റ്റുകൾക്കടിയിൽ വരുന്ന കമൻ്ററുകൾ മാത്രം പരിശോദ്ധിച്ചാൽ ഇത് തിരിച്ചറിയാം, അബലയായ കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ, കുറവിലങ്ങാട്ടെ മഠം, നീതി കിട്ടാത്ത ലൂസി കളപ്പുര, കിണർ, സിസ്റ്റർ അഭയ തുടങ്ങി ചില പ്രത്യേക നറേറ്റിവുകളെ കേന്ദ്രീകരിച്ചാണ് ഇത്തരം കമൻ്റുകൾ പ്രത്യക്ഷപ്പെടുന്നത്.തങ്ങളുടെ ആശയങ്ങളാണ് പൊതുബോധം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന സോ കോൾഡ് സാംസ്ക്കാരിക നായകൻരാണ് ഒറ്റ നോട്ടത്തിൽ അശ്ലീല പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നതെങ്കിലും ഇതിൻ്റെ അണിയറയിൽ ചരട് വലിക്കുന്നത് തീവ്ര കമ്യൂണിസ്റ്റ്കാരും, പ്രണയത്തിൽ പോലും വർഗീയത കലർത്താൻ മടിയില്ലാത്ത മതംവെറിയൻമാരുമാണ് എന്ന കാര്യം സുവ്യക്തമാണ്.

ലോകം മുഴുവനും, ഭാരതത്തിലും, ഇങ് കേരളത്തിലും കന്യാസ്ത്രീകൾ ചെയ്യുന്ന സേവനങ്ങൾ മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്തതാണ്.പല പെൺകുട്ടികളും പഠിക്കാൻ ആഗ്രഹിക്കുന്ന വളരെ മികച്ച കലാലയമായ സെൻ്റ് തെരേസാസ് കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരത്തുള്ളത് കന്യാസ്ത്രീകളാണ്.പല സ്ഥാപനങ്ങളും പെൺകുട്ടികൾക്ക് മാത്രമായുള്ളതാണ്. ചെറുതും വലുതുമായ ഒട്ടനവധി ആശുപത്രികൾ നടത്തുന്നത് കന്യാസ്ത്രീകളാണ്.ഇതിന് പുറമേയാണ് ആരോരുമില്ലാത്ത, സമൂഹം പാടെ അവഗണിച്ച നിരാലാംരായ ആളുകളെ സ്വന്തം പേലെ കണ്ട് പരിചരിക്കുന്ന അനാഥാലയങ്ങൾ. പെറ്റമ്മമാർ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ വളർത്താനും, കുഷ്ഠം വന്ന് വ്രണങ്ങൾ നിറഞ്ഞ ശരീരം യാതൊരു പരാതിയും കൂടാതെ തുടച്ച് വൃത്തിയാക്കാനും, ജന്മം നൽകിയ മക്കൾ പോലും ഉപേക്ഷിച്ച വൃദ്ധജനങ്ങളുടെ മല മൂത്ര വിസർജ്യങ്ങൾ ഒരു അറപ്പുമില്ലാതെ നീക്കം ചെയ്യാനും, അവരെ പൊന്ന് പോലെ നോക്കാനും ഇവർക്ക് മാത്രമേ കഴിയു. അവരുടെ നിസ്വാർഥമായ ഈ സേവനങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ നാടിൻ്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇന്ന് നാം കൊട്ടിഘോഷിക്കുന്ന കേരള മോഡൽ ഡെവലപ്പ്മെൻ്റിൽ ഓരോരുത്തരുടെയും സംഭാവനകൾ അളന്നു തുക്കിയാൽ കന്യാസ്ത്രീ സമൂഹങ്ങൾ മുൻപന്തിയിൽ തന്നെയുണ്ടാകും. ഈ കഴിഞ്ഞ ദിവസം KCBC മുഖ്യമന്ത്രിക്ക് കൈമാറിയ ഒരു കോടി മുന്ന് ലക്ഷം രൂപയിയിൽ സന്യാസ സമൂഹങ്ങളുടെ സംഭാവനയും ഉണ്ടായിരുന്നു.വിവിധ സ്ഥലങ്ങളിൽ ഭക്ഷണ വിതരണത്തിനും, സന്യാസ സമൂഹങ്ങൾ മുൻപന്തിയിലുണ്ട്.

ഇത്രയൊക്കെ സംഭാവനകൾ നൽകിയ, പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ കന്യാസ്ത്രീകളെ അടിമകളെന്ന് വിളിക്കുന്നവൻമാരെയൊക്കെ എന്ത് വിളിക്കണം. കേരളത്തിൽ വളരെ നല്ല വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയാൽ നല്ലൊരു ശതമാനം കന്യാസ്ത്രീകളും അതിൽ സ്ഥാനം പിടിക്കും. പഠിക്കാൻ കഴിവുള്ള, ആഗ്രഹമുള്ളവർക്ക് സന്യാസ സമൂഹങ്ങളും അധികാരികളും നല്ല പ്രോത്സാഹനമാണ് നൽകുന്നത്.പല കന്യാസ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരിൽ ഡോക്ക്റ്റർമാർ, നേഴ്സുമാർ, അധ്യാപകർ, വക്കീലൻമാർ തുടങ്ങി ഒട്ടനവധി മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്. കന്യാസ്ത്രീകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ സ്തുത്യഹമായ സ്ഥാനമാണുള്ളത്. കന്യാസ്ത്രീകളേ വേശ്യകളായും മഠങ്ങളെ അതിൻ്റെ കേന്ദ്രങ്ങളായും ചിത്രീകരിക്കുന്ന പിതൃ ശൂന്യരായ ഊളകളും തങ്ങളുടെ മക്കളെ വിടാൻ ആഗ്രഹിക്കുന്നത് സിസ്റ്റർമാർ നടത്തുന്ന സ്കുളുകളിലായിരിക്കും. അത് പിന്നെ അവിടെ നല്ല ഡിസിപ്ലിനും, പഠിപ്പിരുമൊക്കെയാ…. അൽപ്പം ഉളുപ്പ്.

തങ്ങളെക്കൊണ്ട് കഴിയാത്തതൊന്നും മറ്റുള്ളവർക്ക് കഴിയില്ല എന്നാണ് ചിലരുടെ ധാരണ.തങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്തതുകൊണ്ട് ദൈവം ഇല്ലന്നും മറ്റുള്ളവരും അങ്ങനെ തന്നെ ചിന്തിക്കണമെന്നും നീരീശ്വര വാദികൾ പറയുന്നത് ഇത് കൊണ്ടാണ്. വൈദികർ ബ്രഹ്മചര്യം അനുഷ്ഠിക്കുമ്പോൾ അതൊന്നും സാധ്യമല്ലന്നും ഒളിഞ്ഞും തെളിഞ്ഞും അവർ അത് ലംഘിക്കുന്നുണ്ടന്നും പറഞ്ഞ് പരത്തുന്നത് ഇത്തരക്കാരാണ്. ഏതെങ്കിലും ഒരു വൈദികനും കന്യാസ്ത്രീയും കണ്ട് മുട്ടിയാൽ അവിടെ പൈങ്കിളി സംസാരങ്ങളും വഴിവിട്ട ബന്ധങ്ങളും ഉണ്ടാകുമെന്ന് സങ്കൽപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്. അത്തരമൊരു സാഹചര്യത്തിൽ തങ്ങളായിരുന്നെങ്കിലെന്ന് അവർ മനസിൽ കാണുന്നു.ഇതിന് പുറമേ മലയാളിയുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ കൂടി ചേരുമ്പോൾ നല്ലൊരു അശ്ലീല കഥാകൃത്ത് ജനിക്കുന്നു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതും വളം വെച്ച് കൊടുക്കുന്നതും മഞ്ഞ പത്രങ്ങളാണ്.പാശ്ചാത്യ ലോകത്തെ അശ്ലീല സാഹിത്യ മേഖലയിൽ വളരെ പ്രചാരത്തിലുള്ളതാണ് പ്രീസ്റ്റ് – നൺ സെക്സ് കഥകൾ.ഈ സാഹിത്യ ശാഖക്ക് നല്ല സ്കോപ്പുള്ള കേരളത്തിലും ചില നാണം കെട്ടവൻമാർ പയറ്റുന്നത് ഇതെ തന്ത്രമാണ്. നിഷിധമായതൊക്കെ നടക്കുന്നതായി സങ്കൽപ്പിച്ച് ലൈംഗിക ആനന്ദം കണ്ടത്താൻ ശ്രമിക്കുന്നത് മാനസിക രോഗമാണ്.

ലൈംഗിക വൈകൃതത്തിന് അടിമകളായ ആഭാസൻമാർ അലറിയാൽ ഒലിച്ച് പോകുന്നതല്ല കന്യാസ്ത്രീകളുടെ മഹത്വവും അവർ ചെയ്യുന്ന സേവനങ്ങളുടെ മുല്യവും. പരിഹാസ തിരകൾക്കൊണ്ട് അവരെ മൂടിയാലും, അശ്ലീല കഥകൾ മെനഞ്ഞാലും പുഞ്ചിരിച്ച മുഖവുമായി അവർ ഇവിടെയൊെക്കെ തന്നെ കാണും.

പൂട്ടേണ്ടത് മഠങ്ങളോ, മൂടേണ്ടത് കിണറുകളോ അല്ല, മറിച്ച് സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി കാണുന്ന ഇത്തരക്കാരുടെ വികൃതമായ മനസുകളാണ്.

✍️Mathews Theniaplackal