കത്തോലിക്കാ സഭ അതു ഒരു വികാരമാണ് ഭായ് ❣️

0

 

കത്തോലിക്കാ സഭ അതു ഒരു വികാരമാണ് ഭായ് ❣️അപ്പോ പറഞ്ഞു വരുന്നത് എന്താണ് കുറച്ചു പേർക്ക് കത്തിയട്ടിണ്ടാവുമല്ലോ ,” കൊറോണ കാലത്തു വീട്ടിൽ ഇരുന്ന് ചൊറിഞ്ഞു കുത്തിയിരിക്കണ കുറച്ചു സഹോദരങ്ങൾ….അവരുടെ ഒരു നേരമ്പോക്കിന്‌ വേണ്ടി നമ്മുടെ ” സിസ്റ്റർ ദിവ്യയുടെ പേരിൽ കത്തോലിക്കാ സഭയെ തകർക്കാൻ പറ്റിയ ഒരു അവസരമായി തോന്നിയോ……..” എന്നാൽ വിചാരിച്ചവർക് തെറ്റി , സഭയോട് ചേർന്ന് നിന്നവർക്കും ,സഭയെ മനസ്സിൽ ചേർത്തു പിടിച്ചവർക്കും നിങ്ങളുടെ ഈ പോസ്റ്റുകൾ ഒന്നും അല്ലാ…….

കായ്ഫലമുള്ള മരത്തിലേക്കാണ്‌ എപ്പോളും കല്ലേറ് ഉണ്ടാകുവോള്ളു…..(അപ്പോ ഈ പറയുന്നവരുടെ ഒക്കെ,………) ഒരാൾക്ക് മറ്റൊരാളോട് അസൂയ തോന്നുന്നത് നമ്മളെക്കാൾ കൂടുതൽ എന്തോ കഴിവ്‌ മറ്റുള്ളവർക്ക് ഉണ്ട് എന്ന് തോന്നുമ്പോൾ അല്ലെ…..ഇപ്പോൾ ഈ കല്ലെറിയുന്നവർ അവരായിരിക്കും….

പിന്നെ സിസ്റ്റേഴ്‌സ് ഒക്കെ വേശ്യകളാണ് എന്ന് പറഞ്ഞവരോട് 😏 “പുച്ഛം” മാത്രമാണ്…..നിങ്ങൾക് എന്തു അറിയാം അവരെ കുറിച്ചു….ഏതെങ്കിലും ഒരെണ്ണം മോശമാണ് എന്നു വച്ചു…എല്ലാവരെയും ഒരേ തുലാസിൽ അളക്കരുത്……ഈ മോശമായി പറഞ്ഞ ആരെങ്കിലും ഇവരുടെ നല്ല പ്രവർത്തികൾ കണ്ടിട്ടുണ്ടോ… ഇപ്പോൾ അവരെ കുറിച്ച് ഓരോന്ന് പോസ്റ്റ് ചെയ്യാൻ വേണ്ടി കഷ്ടപ്പെട്ടു സമയം ഉണ്ടാക്കിയവർ…അവരുടെ നല്ലതു പറയാൻ ഒരു നിമിഷം മാറ്റി വച്ചിട്ടുണ്ടോ…ഒരു നല്ല പോസ്റ്റ് share ചെയ്തിണ്ടോ….ഇല്ലാ….അങ്ങനെ ഉള്ളവർ ഇന്ന് ഇതുപോലെ സമൂഹമാധ്യമങ്ങളിൽ വന്നു ചെണ്ട കൊട്ടില്ല……..

ഇനി ഞാൻ കണ്ടറിഞ്ഞ ഒരു അനുഭവം പറയാം….ഞങ്ങളുടെ അടുത്തും ഒരു മഠം ഉണ്ട്…3 കന്യാസ്ത്രീകൾ 49 മാനസിക രോഗികളായ അമ്മമാർ…..എന്നും നിറപുഞ്ചിരിയോടെ അവരെ കണ്ടട്ടൊള്ളു….യാതൊരു പരാതികളോ പരിഭവമോ ഇല്ല , ക്രിസ്തുവിനെ പ്രതി ഈ ലോകത്തിന്റെ എല്ലാവിധ സുഖലോലുപത മറന്നു ക്രിസ്തുവിനെ ലക്ഷ്യംവച്ചു മുന്നോട്ടു നടക്കുന്നവർ….ജീവിതത്തിൽ വരുന്ന ഓരോ സഹനകളും ക്രിസ്തുവിന്റെ മുറിപാടുകളോട് ചേർത്തു സാഹിക്കുന്നവർ…. ഇന്ന് ആ മഠത്തിൽ നിങ്ങൾക്ക് ഭാരമായപ്പോൾ സമൂഹത്തിലേക്കു തള്ളിയിട്ട 49 അമ്മമാരും അവരുടെ അമ്മയായി ഞങ്ങളുടെ 3 സിസ്റ്റേഴ്സും ❣️

പ്രായമാകുംതോറും അവർക്ക് പിള്ളേരുടെ മനസാകും എന്നു പറയണ എത്രയോ ശരിയാണ്….ചിലപ്പോൾ കൊച്ചു കുട്ടിയെ പോലെ കരയും, കഴിച്ചു കൊണ്ടു ഇരിക്കുന്ന ഭക്ഷണം എറിയും , കൈയിൽ കിട്ടുന്നത് വലിച്ചെറിയും ,അല്ലെങ്കിൽ മാനസിക പിരിമുറുക്കം കൂടി ഒരു ഭ്രാന്തിയെപോലെ ആകും…..ചിലപ്പോൾ എന്താ ചെയ്യുന്നേ എന്നു അറിയാതെ അവരു വിസർജ്ജനം എടുത്തു അവരു തന്നെ കഴിക്കാൻ നോക്കും…..ഇതൊക്കെ തടയാൻ നോക്കുമ്പോൾ ഈ സിസ്റ്റേഴ്സനെ അവരു ഉപദ്രവിക്കും , ചീത്തപറയും…..എന്നാലും മറുഭാഗത്ത് നിന്നു….മോളെ എന്ന ഒരു വിളി ആയിരിക്കും, അപ്പോളും ചിരിച്ചു കൊണ്ട് പറയും ഞങ്ങൾക് ഇവിടെ സന്തോഷമാണ് എന്നു…..
സ്വന്തം മക്കളെ ഒരു കുറവും കൂടാതെ നോക്കുന്ന മാതാപിതാക്കളെ പോലെയാണ് ആ സിസ്റ്റേഴ്‌സ് അവരെ നോക്കുന്നത്….ഇങ്ങനെയുള്ള മാലാഖമാരെയാണ് വേശ്യകൾ എന്നു പറയുന്നത്…

പലപ്പോഴും കുടുംബത്തിൽ ഒരു പ്രശ്നം വരുമ്പോൾ ,അല്ലെങ്കിൽ ഒരു കാര്യം സാധിക്കാനും മറ്റുമായി ഇവരോട് പ്രാർത്ഥന സഹായം അപേക്ഷിക്കുമ്പോൾ ,പിന്നീട് അടുത്ത നിമിഷം തൊട്ടു അത് അവരുടെ കൂടെ ആഗ്രമായി മാറുകയാണ്, ഒരു ചെറു പുഞ്ചിരിയിൽ നമ്മളെമയക്കി നമ്മുടെ വിഷമങ്ങൾ ഒപ്പി എടുക്കുന്നവർ…..

ഞാൻ എന്റെ ഈശോയെ കാണാൻ എന്റെ കൈ പിടിച്ചു ചേർത്തവർ…….ആദ്യകുർബനയിലൂടെയും സൺഡേ സ്കൂൾ ക്ലാസ്സുകളിലൂടെയും ആ ഈശോയെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചവർ……തെറ്റു ചെയ്താൽ ഇശോയ്ക്ക് വിഷമമാവുട്ടോ എന്നു പറഞ്ഞു തന്നവർ…..ഇതുപോലെ എന്റെ ജീവിതത്തിൽ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്…..

ഈ ലോകം എന്തു പറഞ്ഞാലും നിങ്ങൾക് വേണ്ടി അവർ പ്രാർത്ഥിക്കും “പിതാവേ , അവരോടു ക്ഷമിക്കണമേ , അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.” എന്ന നമ്മുടെ ഈശോയുടെ പ്രാർത്ഥന … സ്നേഹിക്കാനും ക്ഷമിക്കാനും മാത്രമേ അവർക്ക് അറിയുകയോള്ളൂ..

ഒരു തുള്ളി സ്നേഹം അവർക്ക് കൊടുത്താൽ ഒരു കടലോളം സ്നേഹം തിരിച്ചു തരുന്നവർ ആണ് ,സമൂഹ മാധ്യമങ്ങളിൽ വന്നു എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ അവർക്ക് സമയമില്ല…..കാരണം അവർക്ക് അവരുടേതായ ജോലികളിൽ വ്യാപൃതയാണ് , നിനക്കോ എനിക്കോ വേണ്ടിയല്ല ഈ ലോകത്തിനു മുഴുവൻ വേണ്ടി പ്രാർത്ഥിക്കുകയും,
ലോക നന്മക്കായി സമർപ്പിക്കപ്പെടുകയും ചെയ്തവർ….നമുക്കൊള്ള ആത്മാഭിമാനം തന്നെ അവർക്കും ഉണ്ട്…..അവരെ കുത്തി നോവിക്കുന്നവർ ഒന്നോർക്കുക , നാളെ മറ്റൊരാൾ നിങ്ങളെകുറിച്ചു ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക് എന്തു തോന്നുമോ അതു തന്നെ ആയിരിക്കും അവരുടെയും മാനസിക അവസ്ഥ…..അവർ
സിസ്റ്റേഴ്‌സ് ആണ് അതിൽ ഉപരി അവരും മനുഷ്യരാണ്……..

അന്ന🖋️

MCYM കുന്നകുരുടി,  മുവാറ്റുപുഴ