സർക്കസ് കൂടാരത്തിൽ കൈത്താങ്ങായി ചേതന.

0

സർക്കസ് കൂടാരത്തിൽ കൈത്താങ്ങായി ചേതന.
മലങ്കര കത്തോലിക്കാ സഭ, മാവേലിക്കര രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ചേതന കൊറോണ ലോക്ക്ഡൗൺ മൂലം ഭുരിതത്തിലാണ്ടുപോയ ജംബോ സർക്കസ് കലാകാരൻമാർക്ക് സഹായവുമായെത്തി. കായംകുളത്തിന്റെ ഹൃദയഭാഗത്ത് 3 മാസക്കാലമായി ദുരിതത്തിലാണ്ടുപോയ ഇവരുടെ ജീവിതം കഴിഞ്ഞദിവസങ്ങളിലെ വേനൽമഴയിലൂടെ വീണ്ടും ക്ലേശകരമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും, നേപ്പാൾ,ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമായ 78 കലാകാരൻമാരുമാണിവിടെയുള്ളത്. ഇവർക്ക് ഒരാഴ്ചത്തേക്കാവശ്യമായ പലചരക്ക് സാധനങ്ങളും, നിത്യോപയോഗ സാധനങ്ങളും , ബെഡ്ഷീറ്റ്, കൊതുകുതിരി തുടങ്ങിയ ആവശ്യസാധനങ്ങളുമാണ് നൽകിയത്. ചേതന ഡയറക്ടർ ഫാ.ലൂക്കോസ് കന്നിമേലിന്റെ അദ്ധ്യക്ഷതയിൽ കായംകുളം MLA u. പ്രതിഭ ഉദ്ഘാടനം ചെയ്ത് സാധനങ്ങൾ കൈമാറി. ചേതന അസിസ്റ്റൻറ് സയറക്ടർ ഫാ.ജോൺ മരുതൂർ, വാർഡ് കൗൺസിലർ ശ്രീമതി. ഷീബാദാസ്, സിസ്റ്റർ.സിൽവിയ, പ്രോഗ്രാം കോർഡിനേറ്റർ റോഷിൻ പൈനുംമൂട്, റെജി, അജി, റോബി, ചേതനയുടെ മറ്റംഗങ്ങളും പങ്കെടുത്തു.