നിങ്ങളുടെ കണ്ണു നിറയരുത് ആയിരക്കണക്കിനാളുകൾ നിങ്ങളെ നെഞ്ചേറ്റുന്നു നിങ്ങൾക്കു കാവലായി ചോരയും നീരുമുള്ള KCYM (MCYM, SMYM, LCYM ) പിള്ളേരുണ്ട്

0

കുറച്ചു ദിവസങ്ങൾ social media അത്രതന്നെ ശ്രദ്ധിക്കുന്നിലായിരുന്നു , എന്നു കരുതി ഒന്നും കാണാതെയും കേൾക്കാതെയും പോയി എന്നും വിചാരിക്കരുത്… ഞാൻ ഒരു കത്തോലിക്കൻ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു കാരണം എന്റെ അപ്പനും അമ്മയും കത്തോലിക്കാ സഭയുടെ നന്മകൾ ചൊല്ലിപഠിപ്പിച്ചു ചിലപ്പോൾ കുറവുകൾ ചൂണ്ടിക്കാട്ടി തന്നു, തിരുത്തലുകൾ ആകാം നിന്റെ ജീവിതം കൊണ്ടു തിരുത്തണം… ഇപ്പോൾ ശരിക്കും മനസ്സിലാവുന്നു അപ്പനും അമ്മയും പറഞ്ഞതിന്റെ അർത്ഥം.
ചില ജീവിതങ്ങളുടെ കുറവുകൾ നിരത്തി കാണിച്ചു സഭയുടെ നേരെ കല്ലെറിയാൻ വരുന്നവർ ഓർത്തോ ഇതു ക്രിസ്തു സ്ഥാപിച്ച സഭയാണ്. പ്രതിരോധം തീർക്കാം പക്ഷേ തളർന്നു പോകില്ല. പൗരോഹിത്യത്തിനും സന്ന്യാസ ജീവിതത്തിലും കുറവുകൾ ഉണ്ട്. സമ്മതിക്കുന്നു ചില നേരത്തു ചിലർക്കൊക്കെ കാലിടറി പോയി എന്നു കരുതി എല്ലാവരും മോശക്കാരായി മറുന്നില്ല. കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവൾ പക്ഷേ മിശിഹാ പറഞ്ഞു, നിങ്ങളിൽ പാപം ഇല്ലാത്തോർ കല്ലെറിയട്ടെയെന്നു…. ആരും ഉണ്ടായില്ല കല്ലെറിയാൻ…. ആയിരകണക്കിനു പാതിരി മാരും മഠത്തിലമ്മമാരും പ്രാർത്ഥയും പരിഹാര പ്രവർത്തികളുമായി ജീവിക്കുന്നു അവരെ കൂടിയാണ് നിങ്ങളുടെ വാക്കുകൾ മുറി പെടുത്തുന്നത്. വിമർശനം നല്ലതാണ് ആയിക്കോ…. നിങ്ങളുടേ മക്കളെ മഠത്തിലും സെമിനാരിയിലും പറഞ്ഞു വിട്ടു ജീവിതം കൊണ്ടു കുറവുകൾ തിരുത്താൻ പറയണം… ഇന്ന് കാണുന്ന കേരളം കപട നേതാക്കൾ കെട്ടിപൊക്കിയതല്ല, കേരള കത്തോലിക്ക സഭയുടെ കൂടെ പ്രവർത്തനങ്ങൾ കൊണ്ടാണ്. വിദ്യ കേട്ട ശൂദ്രന്റെ ചെവിയിൽ ഇയം ഉരുക്കി ഒഴിക്കണം എന്നു പഠിപ്പിച്ച ഇരുളടഞ്ഞ കാലത്തു പള്ളിയോടു ചേർന്നു പള്ളിക്കൂടം കെട്ടി എല്ലാർക്കും അറിവു പകർന്നു. മറുമറക്കൽ സമരം, തലക്കരം, എന്നിവയിൽ നിന്നെല്ലാം കേരളത്തെ മുക്തമായതെങ്ങനെയെന്നു ഓർത്തു നോക്കു… ജാതി മതം നോക്കാതെ സംരക്ഷണം കൊടുത്തു… ആയിരക്കണക്കിന് ആതുരാലയങ്ങൾ കത്തോലിക്ക സഭ നടത്തി വരുന്നു. മലയോര കർഷകരുടെ അത്താണി ആയിരുന്നതു പാതിരി മാരായിരുന്നു… പിടിയരി പിരിച്ചു പാവങ്ങൾക്കു കൊടുത്തിരുന്നു മാടത്തിലമ്മമാർ… കടലിന്റെ മക്കളുടെ പ്രശ്നങ്ങൾ പൊതുജനമുന്നിൽ കൊണ്ടുവന്നു നീതി നേടാൻ പോരാടി… എണ്ണിയാൽ ഒടുങ്ങാത്ത സാമൂഹിക വിഷയങ്ങളിൽ ഇടപ്പെട്ടു… അര്ഹതയില്ലാത്തതും അര്ഹതയുള്ളതും കൈ നീട്ടി തന്നപ്പോൾ പാതിരിമാരും മഠത്തിലമ്മമാരും ദൈവങ്ങളെ പോലെ… ഇപ്പോൾ ഒരു ദുഃഖവെള്ളി അനുഭവം… സാരമില്ല മൂന്നു ദിനത്തിനപ്പുറം ഒരു ഉയർപ്പു ഞായർ ഉണ്ട്… നിങ്ങളുടെ കണ്ണു നിറയരുത് ആയിരക്കണക്കിനാളുകൾ നിങ്ങളെ നെഞ്ചേറ്റുന്നു നിങ്ങൾക്കു കാവലായി ചോരയും നീരുമുള്ള
KCYM (MCYM, SMYM, LCYM ) പിള്ളേരുണ്ട്… എന്തിനും ഏതിനും…  വിപ്ലവം നെഞ്ചേറ്റിയവർ ഏതേലും കവല പ്രസംഗമോ വല്ല മണ്ഡപങ്ങളോ കണ്ടിട്ടല്ലാ, പിന്നയോ മുപ്പത്തിമൂന്നുകാരന്റെ കുരിശിൽ നിന്നു ആർജിച്ചെടുത്തതാണ്…